തളിപ്പറമ്പ്: നിയന്ത്രണംവിട്ട സ്വകാര്യബസ് കുറുമാത്തൂര്‍ അയ്യപ്പക്ഷേത്രം കെട്ടിടത്തിലേക്ക് ഇടിച്ചുകയറി, 5 പേര്‍ക്ക് പരിക്കേറ്റു,ഒരാളുടെ നില ഗുരുതരം.
ഇന്ന് ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം.
തളിപ്പറമ്പില്‍ നിന്നും താനിക്കുന്നിലക്ക് പോകുകയായിരുന്ന ജിത്തുക്കുട്ടന്‍ എന്ന ബസാണ് അപകടത്തില്‍ പെട്ടത്.
ബസ് യാത്രക്കാരായ മൂസാന്‍, കെ.കെ.ജാഫര്‍, ബീപാത്തു, ഡ്രൈവര്‍ ലിഗേഷ്. കണ്ടക്ടര്‍ ശശി എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഗുരുതരാവസ്ഥയിലുള്ള മൂസാനെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
ക്ഷേത്രം ഓഫീസിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.