വാഹനങ്ങളില്‍ കര്‍ശന പരിശോധന നടത്തും; യാത്രക്കാര്‍ രേഖകള്‍ കരുതണം

kpaonlinenews

തിരുവനന്തപുരം: വാഹനങ്ങളില്‍ കര്‍ശന പരിശോധന നടത്തും. അതിനാൽ യാത്രക്കാര്‍ രേഖകള്‍ കരുതണമെന്ന് മോണിറ്ററിങ് വിങ് നോഡല്‍ ഓഫീസറായ ഫിനാന്‍സ് ഓഫീസര്‍ അറിയിച്ചു. ലോകസഭാ തിരഞ്ഞെടുപ്പില്‍ എതെങ്കിലും പ്രത്യേക സ്ഥാനാര്‍ഥിക്ക് അനുകൂലമായി വോട്ട് ചെയ്യുന്നതിന് വോട്ടര്‍മാര്‍ക്ക് പണമോ, പാരിതോഷികമോ, മദ്യമോ, മറ്റ് സാധന സാമഗ്രികളോ വിതരണം ചെയ്യുന്നത് 1951 ലെ ജന പ്രാതിനിധ്യ നിയമം വകുപ്പ് 123, ഇന്ത്യന്‍ ശിക്ഷ നിയമങ്ങള്‍ അനുസരിച്ച് ശിക്ഷാര്‍ഹമായ കുറ്റമാണ്.

പോളിങ് കഴിയുന്നത് വരെ വാഹനങ്ങളില്‍ കൊണ്ടുപോകുന്ന പണം, മദ്യം, ആയുധങ്ങള്‍, ആഭരണങ്ങള്‍, സമ്മാനങ്ങള്‍ പോലുള്ള സാമഗ്രികള്‍ എന്നിവ സംബന്ധിച്ച് കര്‍ശനമായ പരിശോധന നടത്തും. ഇതിനായി ജില്ലയില്‍ ഫ്‌ളയിംഗ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വേലന്‍സ് ടീമുകളെ വിന്യസിച്ചിട്ടുണ്ട്. 50,000 രൂപയില്‍ കൂടുതല്‍ ഉള്ള പണം, മൊത്തമായി കൊണ്ടു പോകുന്ന വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, മറ്റ് സാമഗ്രികള്‍ സംബന്ധിച്ച് മതിയായ രേഖകള്‍ എല്ലാ യാത്രക്കാരും കൈവശം കരുതണമെന്നും പൊതുജനങ്ങള്‍ പരിശോധനയില്‍ ജില്ലാ ഭരണകൂടവുമായി സഹകരിക്കണമെന്നും എക്‌സ്റ്റെന്‍ഡിച്ചര്‍ മോണിറ്ററിങ് വിങ് നോഡല്‍ ഓഫീസറായ ഫിനാന്‍സ് ഓഫീസര്‍ അറിയിച്ചു.

Share This Article
error: Content is protected !!