മാഹി മദ്യം വിൽക്കുന്നതിനിടെ പ്രതിയെ പോലീസ് പിടികൂടി.

kpaonlinenews

കണ്ണൂർ:മാഹി മദ്യം വിൽക്കുന്നതിനിടെ പ്രതിയെ പോലീസ് പിടികൂടി. പറശിനിക്കടവിലെ കെ. ബൈജുവിനെ (40)യാണ് ടൗൺ സ്റ്റേഷൻ എസ്.ഐമാരായ പി പി ഷമീൽ,സവ്യസാച്ചി എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തത്.
കണ്ണൂർ പഴയ ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ചു മാഹിയിൽ നിന്നും കൊണ്ടുവന്ന മദ്യം വിൽപ്പന നടത്തുന്നതിനിടയിലാണ് പ്രതി പിടിയിലായത്.
പഴയ ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ചു സാമൂഹ്യ വിരുദ്ധ പ്രവർത്തനം വർധിച്ചു വരുന്നതയുള്ള പരാതികളെ തുടർന്ന് ടൗൺ ഇൻസ്‌പെക്ടർ കെ.സി. സുഭാഷ് ബാബു വിൻ്റെ നേതൃത്വത്തിൽ പരിശോധന ശക്തമാക്കിയതിന്റെ ഭാഗമായി നടത്തിയ
പരിശോധനയിലാണ് ചില്ലറ മദ്യവിൽപനക്കാരൻ പിടിയിലായത്.
ഇയാൾ മുമ്പും അബ്കാരി കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
അന്വേഷണസംഘത്തിൽ എസ്.ഐമാരായ അജയൻ, സജീവൻ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രാഗേഷ് സുജിത്, രാജേഷ്. കെപി, നാസർ, വിനിൽ മോൻ,ഗിരീഷ് തുടങ്ങിയവരും ഉണ്ടായിരുന്നു. തുടർന്നുള്ള ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് ടൗൺ പോലീസ് അറിയിച്ചു.

Share This Article
error: Content is protected !!