ബോഡി-ബില്‍ഡിങ്ങില്‍ കണ്ണാടിപ്പറമ്പിന്റെ അഭിമാനമായി ദേവിക

kpaonlinenews

കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ ശരീര സൗന്ദര്യ മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി മിസ്സ് കണ്ണൂര്‍ (ജൂനിയര്‍) ആയി കണ്ണാടിപ്പറമ്പിന്റെ അഭിമാനമായി വി കെ ദേവിക കണ്ണാടിപ്പറമ്പ്. മാലോട്ട് സ്വദേശി വിമുക്തഭടന്‍ ജിതേഷിന്റെ മകളാണ്. ജില്ലാ ബോഡി-ബില്‍ഡിങ് അസോസിയേഷന്‍ ഓഫ് കേരള സംഘടിപ്പിച്ച ചാമ്പ്യന്‍ഷിപ്പില്‍ (സ്‌പോര്‍ട്‌സ് ഫിസിക്ക് വിഭാഗം, ജൂനിയര്‍) മിസ് കണ്ണൂര്‍ ആയാണ് തിരഞ്ഞെടുക്കപ്പെട്ടത്. മുണ്ടേരിമൊട്ട ന്യൂ ജനറേഷന്‍ അയേണ്‍ ജിമ്മിലാണ് പരിശീലനം തേടുന്നത്. എല്‍ സി അനസ് ആണ് പരിശീലകന്‍.

Share This Article
error: Content is protected !!