പുല്ലൂപ്പി ഇസ്‌ലാഹുൽ മുസ്‌ലിമീൻ സഭയുടെ ആഭിമുഖ്യത്തിൽ വാർഷിക പ്രഭാഷണം ഇന്നു മുതൽ

kpaonlinenews

കണ്ണാടിപ്പറമ്പ്: പുല്ലൂപ്പി ഇസ്‌ലാഹുൽ മുസ്‌ലിമീൻ സഭയുടെ ആഭിമുഖ്യത്തിൽ വാർഷിക പ്രഭാഷണം ഇന്നു മുതൽ 22 വരെ നടക്കും. പുല്ലൂപ്പി ജുമാമസ്ജിദ് അങ്കണത്തിൽ വെച്ചു നടക്കുന്ന പരിപാടിയിൽ ‘പ്രവാചക സ്നേഹം’ എന്ന വിഷയത്തിൽ ഉസ്താദ് ആബിദ് ഹുദവി തച്ചണ്ണ പ്രഭാഷണം നടത്തും. നാളെ ‘സച്ചരിതരുടെ പാത’ എന്ന വിഷയത്തിൽ ഉസ്താദ് യഹ് യ ബാഖവി പുഴക്കരയും, 18-ന് ‘തഖ്‌വ ജീവിത വിജയത്തിന്’ എന്ന വിഷയത്തിൽ ഉസ്താദ് ഹാരിസ് അസ്ഹരി പുളിങ്ങോമും പ്രസംഗിക്കും. 19-ന് ഉസ്താദ് അൻവർ ഹുദവി പുല്ലൂർ ‘സ്വർഗ്ഗത്തിന്റെ മാധുര്യം’, 20-ന് ഉസ്താദ് അസ്‌ലം അസ്ഹരി പൊയ്ത്തുംകടവ് ‘തൗബ, പ്രാർത്ഥന, വിജയത്തിലേക്ക്’, 21-ന് ഉസ്താദ് മുഹമ്മദലി ഫൈസി ഇരിക്കൂർ ‘നമ്മുടെ നാട് ഇനി: എങ്ങോട്ട്’ എന്നിങ്ങനെ വിഷയങ്ങൾ അവതരിപ്പിക്കും. സമാപന ദിവസമായ 22-ന് നടക്കുന്ന ദിക്ർ ദുആ മജ്‌ലിസിനും കൂട്ടുപ്രാർഥനയ്ക്കും സയ്യിദ് ഹുസൈൻ ആറ്റകോയ തങ്ങൾ പട്ടാമ്പി നേതൃത്വം നൽകും. അബ്ദുല്ല ഹുദവി ബുസ്താനി ഉദ്ബോധനം നടത്തും.

Share This Article
error: Content is protected !!