കണ്ണാടിപ്പറമ്പ് : ദേശ സേവാ യു പി സ്കൂളിൽ പഠനോത്സവവും ഇംഗ്ലീഷ് കാർണിവലും സംഘടിപ്പിച്ചു. രാവിലെ 10 മണിക്ക് ഡയറ്റ് ഇംഗ്ലീഷ് ലക്ചറർ ഇ. വി സന്തോഷ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ഗീത എം. വി, പിടിഎ പ്രസിഡണ്ട് അനിൽകുമാർ, ഇ. ജെ സുനിത , വി കെ സുനിത, എ ബിന്ദു എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. കാർണിവലിൻ്റെ ഭാഗമായി കുട്ടികൾ വിവിധ സ്റ്റാളുകളിലായി ഭക്ഷ്യോൽപന്ന പ്രദർശനവും നടത്തുകയുണ്ടായി. അതോടൊപ്പം കുട്ടികളുടെ ഇംഗ്ലീഷ് നാടകവും ,ഷോർട്ട് സ്റ്റോറി പോം റെസിറ്റേഷൻ, കൊറിയോഗ്രാഫി, നൃത്ത നൃത്യങ്ങൾ എന്നിവ പരിപാടിക്ക് മികവേകി .
ദേശ സേവാ യു പി സ്കൂളിൽ ഇംഗ്ലീഷ് കാർണിവലും പഠനോത്സവവും സംഘടിപ്പിച്ചു
