പഴയങ്ങാടി. സോഷ്യൽ മീഡിയ വഴി പരസ്യം കണ്ട് സാധനങ്ങൾക്ക് ഓർഡർ ചെയ്ത യുവാവിനെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്തു.മാട്ടൂൽ നോർത്തിലെ വി.എം.മുഹമ്മദ് നിയാസി (31)ൻ്റെപണമാണ് തട്ടിയെടുത്തത്.ഇക്കഴിഞ്ഞ ഡിസമ്പർ 8 ന് മൊബൈൽ വാട്സ്ആപ്പ് വഴി ആമസോൺ ആപ്പിൽ രണ്ട് സാധനങ്ങൾ ഓർഡർ ചെയ്തതിൻ്റെ മറവിൽ ടെലഗ്രാംലിങ്ക് അയച്ച് കൊടുത്ത് ടാസ്ക് നൽകിയ സൈബർ തട്ടിപ്പു സംഘം ഓൺലൈൻ വഴി അക്കൗണ്ടിൽ നിന്നും 16,34,803 രൂപ തട്ടിയെടുത്ത് വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

