മയ്യിൽ:
കണ്ണാടിപറമ്പ് പുല്ലൂപ്പിയില്‍ പാതിരാത്രിയിൽ ഇരുവിഭാഗങ്ങള്‍ തമ്മിൽനടത്തിയ അക്രമസംഭവങ്ങളിൽ നാലുപേർ കൂടി അറസ്റ്റിൽ.കണ്ണാടിപറമ്പ ടാക്കീസ് റോഡിലെ അബ്ദുൾ ഷെരീഫ്(31), വളപട്ടണം മന്നയിലെ ടി. സജീർ (40) എന്നിവരെയാണ് മയ്യിൽ ഇൻസ്പെക്ടർ ടി. പി. സുമേഷും സംഘവും മംഗലാപുരത്തെ ആശുപത്രിയിലെത്തി പിടികൂടി അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.അക്രമത്തെ തുടർന്ന് ഒളിവിൽ കഴിയുന്നതിനിടെദുബായിയിലേക്ക് കടക്കാൻ ശ്രമിച്ച കണ്ണാടിപറമ്പിലെ മുഹമ്മദ് സലീം (26), കണ്ണാടിപറമ്പ് പുല്ലൂപ്പിയിലെ കെ.വി.ഷംനാസ് (34) എന്നിവരെ മംഗലാപുരം വിമാനതാവളത്തിൽ വെച്ചാണ് ലുക്ക് ഔട്ട് നോട്ടീസിൻ്റെ പശ്ചാത്തലത്തിൽ എമിഗ്രേഷൻ വിഭാഗം പിടികൂടി മയ്യിൽ പോലീസിന് കഴിഞ്ഞ ദിവസം കൈമാറിയത്.പ്രതികളെ മയ്യിൽ സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് കോടതിയിൽ ഹാജരാക്കും.അക്രമ സംഭവവുമായി ബന്ധപ്പെട്ട് ഇരുവിഭാഗത്തിൻ്റെയും പരാതിയിൽ കേസെടുത്തിരുന്ന പോലീസ് വധശ്രമ കേസിൽ ഇതോടെ ആറു പേരെ അറസ്റ്റു ചെയ്തു. കഴിഞ്ഞ ദിവസം രണ്ട് പേരെ പോലീസ്അറസ്റ്റു ചെയ്തിരുന്നു.ഇവർ റിമാൻ്റിൽ കഴിയുകയാണ്.
ഇക്കഴിഞ്ഞ 17ന് പുലർച്ചെയായിരുന്നു ഇരുവിഭാഗം യുവാക്കൾ തമ്മിൽ ഏറ്റുമുട്ടിയത്. വഴിയാത്രക്കാരനും അക്രമത്തിൽ പരിക്കേറ്റിരുന്നു. പരാതിയിൽമൂന്ന് കേസുകളിലായി.
വധശ്രമത്തിന് 25 ഓളം പേർക്കെതിരെ മയ്യിൽ പോലീസ് കേസെടുത്തിരുന്നു.
പുല്ലൂപ്പിയിലെ ഷംഷാജി(35)നാണ് കുത്തേറ്റത്.സജീറിൻ്റെ നേതൃത്വത്തിലെത്തിയ സംഘമാണ് ഷംഷാജിനെ ആക്രമിച്ചത്.സംഭവ സമയത്ത് അതുവഴി വന്ന മുനസിലിനെ ഒരു സംഘം ആക്രമിച്ചതോടെയാണ് അക്രമം വ്യാപിച്ചത്.
പുല്ലൂപ്പിസംഘർഷം:വധശ്രമ കേസിൽ നാല് പേർ കൂടി അറസ്റ്റിൽ
