കണ്ണൂർ. ഇരുചക്രവാഹനത്തിൽ കടത്തുകയായിരുന്ന അഞ്ച് ലക്ഷത്തിൻ്റെ മാരക ലഹരി മരുന്നുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. എടക്കാട് കുറുവ പാലത്തിന് സമീപത്തെ സബീന മൻസിലിൽ സി.എച്ച്.മുഹമ്മദ് ഷെരീഫിനെ(34)യാണ്കണ്ണൂർ എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആൻറി നർകോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ സി.ഷാബുവും സംഘവും അറസ്റ്റ് ചെയ്തത്.
പയ്യാമ്പലം ബീച്ചിലേക്ക് പോകുന്ന റോഡിൽ വെച്ച് വാഹനപരിശോധനക്കിടെയാണ് കെ.എൽ.13. എ.യു.0151 നമ്പർ ബുള്ളറ്റ് വാഹനത്തിൽ കടത്തുകയായിരുന്ന
134.178 ഗ്രാം മാരക ലഹരിമരുന്നായ മെത്താഫിറ്റമിനുമായി യുവാവ് എക്സൈസ്പിടിയിലായത്. വാഹനം കസ്റ്റഡിയിലെടുത്തു.യുവാവ്
വിവിധ കേസുകളിൽ പ്രതിയാണ്. ബാംഗ്ലൂരിൽ നിന്ന് ലഹരിമരുന്ന്കൊണ്ട് വന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിതരണത്തിന് എത്തിച്ചതാണെന്ന് ചോദ്യം ചെയ്യലിൽ പ്രതി മൊഴി നൽകി. പിടികൂടിയ ലഹരിമരുന്നിന് വിപണിയിൽ അഞ്ച്ലക്ഷം രൂപയോളം വില വരും റെയ്ഡി
ൽ
പ്രിവൻറ്റീവ് ഓഫീസർ മാരായ ഷിബു കെ സി, അബ്ദുൾ നാസർ ആർ പി, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ സുജിത്ത്, സിവിൽ എക്സൈസ് ഓഫീസർ വിഷ്ണു, വനിതാ സിവിൽ എക്സൈസ് ഓഫീസർസീമ പി എക്സൈസ് ഡ്രൈവർ സോൾദേവ് എന്നിവരും
രും
ഉണ്ടായിരുന്നു.
പ്രതിയെ കോടതിയിൽ ഹാജരാക്കി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

