തളിപ്പറമ്പ്: ഫെയ്സ് ബുക്കിലൂടെ പരിചയപ്പെട്ട് സൗഹൃദത്തിലായ വീട്ടമ്മയായ യുവതിയുടെ എട്ട് ലക്ഷം രൂപ തട്ടിയെടുത്ത് വഞ്ചിച്ച പത്തനംതിട്ട സ്വദേശിക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.ആന്തൂർ മൊറാഴ സ്വദേശിനിയായ 39കാരിയുടെ പരാതിയിലാണ് പത്തനംതിട്ട സ്വദേശിയായ ഹരിയുടെ പേരിൽ വഞ്ചനാകുറ്റത്തിന് പോലീസ് കേസെടുത്തത്. ഫെയ്സ് ബുക്ക് സുഹൃത്തായ പ്രതി
ഇക്കഴിഞ്ഞ മെയ് മാസം മുതൽ നവമ്പർ മാസം വരെയുള്ള കാലയളവിലാണ് സാധാരണക്കാരിയായ വീട്ടമ്മയുടെ ബേങ്ക് അക്കൗണ്ട് വഴിയും സ്വർണ്ണാഭരണങ്ങൾ പണയം വെച്ചും നേരിട്ടും പണം കൈക്കലാക്കിയത്.പിന്നീട് സൗഹൃദം വീട്ടുകാർ അറിഞ്ഞതോടെ പോലീസിൽ യുവതിപരാതി നൽകുകയുമായിരുന്നു
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

