വളപട്ടണം: ലോട്ടറി സ്റ്റാളിൻ്റെ മറവിൽ ഒറ്റ നമ്പർ ലോട്ടറി ചൂതാട്ടം രണ്ടു പേരെ പോലീസ് പിടികൂടി. കാപ്പാട് തിലാന്നൂർ സ്വദേശി വിനോദ് (53), മട്ടന്നൂർ കോളേജിന് സമീപം താമസിക്കുന്ന അനൂപ് (39) എന്നിവരെയാണ് വളപട്ടണം എസ്.ഐ. നിതിനും സംഘവും അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു. രഹസ്യവിവരത്തെ തുടർന്ന്ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ ചിറക്കൽ പുതിയ തെരുവിലെ ലോട്ടറി സ്റ്റാളിൽ നടത്തിയ റെയ്ഡിലാണ് ഒറ്റ നമ്പർ ചൂതാട്ടത്തിനുപയോഗിച്ച കുറിപ്പടികളും മൊബെൽ ഫോണുകളും പണവും സഹിതം പ്രതികൾ പോലീസ് പിടിയിലായത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

