ഭിന്ന ശേഷി കലാ കായിക മേള

kpaonlinenews

പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത്ത്‌ ഭിന്ന ശേഷി കലാ കായിക മേള 27.12.23 ന് നരയൻകുളം ബഡ്‌സ് സ്കൂളിൽ വച്ചു നടന്നു. ഗ്രാമ പഞ്ചായത്ത്‌ ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ടി കെ പ്രമോദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പ്രസിഡന്റ്‌ ശ്രീമതി എ വി സുശീല ഉത്ഘാടനം ചെയ്തു. സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സവിത, വാർഡ് മെമ്പര്മാരായ c ഷാഫി, സാവിത്രി, ബാലകൃഷ്ണൻ, പ്രസന്ന, പഞ്ചായത്ത്‌ ആർ പി ശ്രീശൻ, ബഡ്‌സ് സ്കൂൾ പി ടി എ പ്രസിഡന്റ്‌ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. Icds സൂപ്പർ വൈസർ റംല സ്വാഗതവും കമ്മ്യൂണിറ്റി വുമൺ കൗൺസിലർ ലിഷ നന്ദിയും രേഖപ്പെടുത്തി .

തുടർന്ന് ഭിന്ന ശേഷി കുട്ടികളുടെ വിവിധ കലാ കായിക മത്സരങ്ങൾ നടന്നു. റംഷി പട്ടുവത്തിന്റെ നാടൻ പാട്ടും സിനിമ നടൻ സഫ്‌വാൻ ഷാൻ എന്നിവരുടെ അവതരണവും കുട്ടികൾ ആഹ്ലാദത്തോടെ സ്വീകരിച്ചു. തങ്ങളുടെ ശാരീരിക അവശതകൾ മറന്ന് ഉത്സാഹത്തോടെ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സമ്മാനം വിതരണം ചെയ്തു

Share This Article
error: Content is protected !!