വിശ്വകർമക്ഷേത്രം കളിയാട്ടം 31-ന് തുടങ്ങും

Kannadiparamba online news

കമ്പിൽ : ചെറുവാക്കര കുറുവൻപറമ്പ് വിശ്വകർമക്ഷേത്രം കളിയാട്ടം 31, ഒന്ന്, രണ്ട്്, മൂന്ന് തീയതികളിലായി നടത്തും. 31-ന് വൈകീട്ട് അഞ്ചിന് കലാപരിപാടികൾ ഉണ്ടാകും. ഒന്നിന് പുലർച്ചെ മുതൽ വിവിധ തെയ്യങ്ങളുടെ വെള്ളാട്ടങ്ങൾ, രണ്ടിന് പുലർച്ചെ ഒന്നിന് ധർമദൈവം, രണ്ടിന് ഊർപ്പഴശ്ശി ദൈവത്താർ, നാലിന് ഘണ്ഠാകർണൻ ദൈവത്തിന്റെ പുറപ്പാട്. രാവിലെ പത്തിന് കണിയാമ്പള്ളി. രാത്രി എട്ടിന് കാരകൈയേൽക്കൽ, തുടർന്ന അറയിൽ ചുകന്നമ്മ വെള്ളാട്ടം.

മൂന്നിന് പുലർച്ചെ മൂന്നിന് ഗുളികൻതെയ്യം, അഞ്ചിന് നെടുബാലിയൻ തെയ്യം, ഏഴിന് വിഷ്ണുമൂർത്തി, ഒൻപതിന് അറയിൽ ചുകന്നമ്മയുടെ പുറപ്പാട്. ഒമ്പതിന് തായ്പരദേവത. വൈകീട്ട് ആറാടിക്കലോടെ കളിയാട്ടം സമാപിക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!