പാപ്പിനിശ്ശേരി : വളപട്ടണം പുഴയോരമായ തുരുത്തിയിൽ അനധികൃതമായി സൂക്ഷിച്ച മണൽ റവന്യൂ അധികൃതർ പിടികൂടി. ചൊവ്വാഴ്ച ഉച്ചയോടെയാണ് വളപട്ടണം പോലീസ് മണൽശേഖരം കണ്ടെത്തിയത്. നാലുലോഡ് മണൽ കസ്റ്റഡിയിലെടുത്തു.
വളപട്ടണം എ.എസ്.ഐ. എ.പി.ഷാജി, സിവിൽ പോലീസ് ഓഫീസർ കെ.കിരൺ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മണൽ കണ്ടെത്തിയത്.