വളപട്ടണം : ഗ്രാമ പഞ്ചായത്ത് ലൈബ്രറിയുടെ സഹകരണത്തോടെ കർമ്മ യു.എ.ഇ. നടപ്പാക്കിയ ബെസ്റ്റ് ലൈബ്രറി വായന പുരസ്കാരം പാലോട്ട് വയലിലെ അഫ്ഷാസ് എന്ന വീട് കരസ്ഥമാക്കി. നാടൻകലാ അക്കാദമി ചെയർമാൻ എ.വി. അജയകുമാർ പുരസ്കാരം സമ്മാനിച്ചു. പഞായത്ത് പ്രസിഡന്റ് പി.പി. ഷമീമ അധ്യക്ഷയായി. മികച്ച ലൈബ്രറി വായനക്കാർക്കും സമ്മാനങ്ങൾ നൽകി. പ്രൊഫ. ഷംസുദ്ദീൻ പാലക്കോട്, നിത കൃഷ്ണൻ, സി.പി. അബ്ദുറഹിമാൻ, ഷമീമ വളപട്ടണം, ബിനോയ് മാത്യു, പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

