ഹാപ്പിനസ് ഫെസ്റ്റ് തുടങ്ങി

Kannadiparamba online news

ധർമശാല : തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ നടക്കുന്ന ഹാപ്പിനസ് ഫെസ്റ്റ് ആന്തൂർ നഗരസഭാ ആസ്ഥാനമായ ധർമശാലയിൽ തുടങ്ങി. ശനിയാഴ്ച രാത്രി കഥാകാരൻ ടി. പത്മനാഭൻ ഉദ്ഘാടനംചെയ്തു.

മനുഷ്യജീവിതത്തിലെ വിരസതയകറ്റാൻ ഇത്തരം ഉത്സവങ്ങൾ സഹായിക്കുമെന്ന് ടി. പത്മനാഭൻ പറഞ്ഞു. എം.വി. ഗോവിന്ദൻ എം.എൽ.എ. അധ്യക്ഷതവഹിച്ചു.
ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി.പി. ദിവ്യ, ആന്തൂർ നഗരസഭ ചെയർമാൻ പി. മുകുന്ദൻ, കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് കെ.സി. അബ്ദുൾ മജീദ്, ടി.കെ. ഗോവിന്ദൻ എന്നിവർ സംസാരിച്ചു. തുടർന്ന് സിതാര കൃഷ്ണകുമാറിന്റെ പ്രോജക്ട് ബലബാറിക്കസിന്റെ മ്യൂസിക്ക് നൈറ്റ് അരങ്ങേറി.

24-ന്‌ ക്രിസ്മസ്‌ ആഘോഷം നടൻ ഇന്ദ്രൻസ്‌ ഉദ്‌ഘാടനംചെയ്യും. രാത്രി എട്ടിന്‌ നഗരസഭാ സ്റ്റേഡിയത്തിൽ കൈരളി ടി.വി. പട്ടുറുമാൽ അരങ്ങേറും. 25-ന് പകൽ 11-ന്‌ അങ്കണവാടി കുട്ടികളുടെ പരിപാടി നടക്കും. വൈകീട്ട് 6.30-ന് ഗവ. എൻജിനിയറിങ്‌ കോളേജിൽ സാംസ്കാരിക സായാഹ്നം വി. ശിവദാസൻ എം.പി. ഉദ്‌ഘാടനംചെയ്യും. തുടർന്ന്‌ ശരീര സൗന്ദര്യ പ്രദർശനം നടക്കും. ആന്തൂർ നഗരസഭാ സ്റ്റേഡിയത്തിൽ ജി.എസ്‌. പ്രദീപ്‌ ഷോ അരങ്ങേറും. രാത്രി 8.30-ന്‌ ആശ ശരത്‌ ടീം അവതരിപ്പിക്കുന്ന നൃത്തസന്ധ്യയും അരങ്ങേറും. 26-ന്‌ വൈകീട്ട്‌ ആറിന്‌ ആന്തൂർ നഗരസഭാ സ്റ്റേഡിയത്തിൽ സാംസ്കാരിക സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്‌ഘാടനംചെയ്യും. തുടർന്ന്‌ ഷഹബാസ്‌ അമൻ അവതരിപ്പിക്കുന്ന ഗസൽ. 27-ന് രാവിലെ പത്തിന്‌ ജോബ്‌ ഫെയർ നടക്കും.

എൻജിനിയറിങ്‌ കോളേജ് കാമ്പസിൽ സഹകരണ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനംചെയ്യും.

28-ന്‌ ആന്തൂർ നഗരസഭ സ്റ്റേഡിയത്തിൽ രാത്രി ഏഴിന്‌ പദ്‌മപ്രിയ അവതരിപ്പിക്കുന്ന നൃത്ത സന്ധ്യ. രാത്രി എട്ടിന്‌ ഫാഷൻ ഷോ. രാത്രി 8.30-ന്‌ ഫോക്‌ ബാൻഡ്‌ പാണ്ഡവാസ്‌ അരങ്ങേറും. 29-ന്‌ ആന്തൂർ നഗരസഭാ സ്റ്റേഡിയത്തിൽ രാത്രി ഏഴിന്‌ നൃത്ത സന്ധ്യ. 30-ന് രാവിലെ പത്തിന്‌ എൻജിനിയറിങ്‌ കോളേജ് ഓഡിറ്റോറിയത്തിൽ സെമിനാർ മന്ത്രി എം.ബി. രാജേഷ്‌ ഉദ്‌ഘാടനംചെയ്യും. പകൽ 11-ന്‌ കുടുംബശ്രീ പ്രവർത്തകരുടെ കലാപരിപാടികൾ അരങ്ങേറും. പകൽ രണ്ടിന്‌ തൊഴിൽ സംരംഭകരുടെ സംഗമം ജോൺ ബ്രിട്ടാസ്‌ എം.പി. ഉദ്‌ഘാടനംചെയ്യും. രാത്രി ഏഴിന്‌ പാരീസ്‌ ലക്ഷ്മി, രൂപ രവീന്ദ്രൻ എന്നിവരുടെ നൃത്തസന്ധ്യ. തുടർന്ന്‌ ഫോക്‌ഡാൻസ്‌.

സമാപനദിവസമായ 31-ന് വൈകീട്ട്‌ അഞ്ചിന്‌ സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി ഉദ്‌ഘാടനംചെയ്യും. വൈകീട്ട്‌ ആറിന്‌ ഫൈസൽ റാഷി, ശിഖ പ്രഭാകർ എന്നിവർ അവതരിപ്പിക്കുന്ന മ്യൂസിക്‌ ബാൻഡ്‌ അരങ്ങേറും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!