സൗജന്യ കാൻസർ പരിശോധനയും പ്രതിരോധ ബോധവൽകരണ ക്ലാസും നടത്തി

kpaonlinenews

കണ്ണാടിപ്പറമ്പ്: ദാറുൽ ഹസനാത്ത് മെഡിക്കൽ സെൻ്ററും ഓൺക്യൂർ കാൻസർ പ്രിവൻഷൻ സെൻ്ററും സംയുക്തമായി നടത്തിയ സൗജന്യ കാൻസർ പരിശോധനയും പ്രതിരോധ ബോധവൽക്കരണ ക്ലാസും ശനിയാഴ്ച രാവിലെ 9.30ന് ദാറുൽ ഹസനാത്ത് കോളേജിൽ വെച്ച് നടന്നു.ജനറൽ സെക്രട്ടറി കെ.എൻ മുസ്തഫ അധ്യക്ഷനായി. നാറാത്ത് പഞ്ചായത്ത് പ്രസിഡൻ്റ് കെ.രമേശൻ ഉദ്ഘാടനം ചെയ്തു. ഡോ.അബ്ദുല്ല .കെ .പി ( സർജിക്കൽ ഓൺകോളജി) ബോധവൽകരണം നടത്തി. ഡോ. നാഗ ശ്രീനു നായിക്, ഭാസ്കരൻ മാരാർ, ദാമോദരൻ മാസ്റ്റർ, ആസാദ് വാരം റോഡ്, ശൈജു.സി, എം.ടി മുഹമ്മദ് ,ഖാലിദ് ഹാജി, ശരീഫ് മാസ്റ്റർ,എ.ടി മുസ്തഫ ഹാജി, എം.വി ഹുസൈൻ പങ്കെടുത്തു. ഡോ. ദീപ്തി ടി.ആർ സൗജന്യ കാൻസർ പരിശോധനക്ക് നേതൃത്വം നൽകി. കെ.പി അബൂബക്കർ ഹാജി സ്വാഗതവും ഷംസുദ്ദീൻ നന്ദിയും പറഞ്ഞു.

Share This Article
Leave a comment
error: Content is protected !!