തളിപ്പറമ്പ് : കണ്ണൂർ റൂറൽ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും തളിപ്പറമ്പ് പോലീസും ചേർന്ന് നടത്തിയ വാഹനപരിശോധനയിൽ കുറുമാത്തൂരിൽ ഒൻപത് ഗ്രാം എം.ഡി.എം.എ.യുമായി മുക്കോലയിലെ കണ്ടച്ചി യൂനുസി (34) നെ പിടികൂടി. എം.ഡി.എം.എ. കടത്താനുപയോഗിച്ച ബൈക്കും പിടിച്ചെടുത്തു. കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം .
നർകോട്ടിക് സെൽ ഡിവൈ.എസ്.പി. വി.രമേശന്റെ നേതൃത്വത്തിലാണ് പരിശോധന. തളിപ്പറമ്പ്, കപ്പാലം, മുക്കോല എന്നിവിടങ്ങളിലെ യുവാക്കൾക്ക് ഇയാൾ എം.ഡി.എ. വിൽപ്പന നടത്തിയിരുന്നതായി പോലീസ് പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

