ഡോ.ഫിറോസിന് ബിരുദാനന്തര ഫിസിഷ്യൻസ് ഫെല്ലോഷിപ്പ്

Kannadiparamba online news

കണ്ണൂർ: കണ്ണൂരിലെ പ്രമുഖ സ്​കിൻ സ്​പെഷ്യലിസ്​റ്റും ഡെർമറ്റോളജിസ്റ്റ്​ ദേശീയ സംഘടനാ സാരഥിയുമായ , ഡോ. ഫിറോസ്​ കുരിക്കളകത്തിനെ ലണ്ടനിലെ റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസ് (എഫ്​.ആർ.സി.പി) ഫെല്ലോഷിപ്പ് നൽകി ആദരിച്ചു. ഡിസംമ്പർ ആറിന്​ ലണ്ടനിലെ റീജന്റ്സ് പാർക്കിലെ റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസിൽ നടന്ന ചടങ്ങിൽ ആർ.സി.പി. പ്രസിഡന്റ് ഡോ. സാറാ ക്ലാർക്കിയിൽ നിന്ന് ഫിറോസ്​ ഫെ​ല്ലോഷിപ്പ്​ ഏറ്റുവാങ്ങി. ഫെലോഷിപ്പ് ഓഫ് റോയൽ കോളേജ് ഓഫ് ഫിസിഷ്യൻ‌സ് ഫാക്കൽട്ടി ലോകത്തിലെ തന്നെ പ്രമുഖരുൾപ്പെടുന്ന ഗ്രൂപ്പ്​ നയിക്കുന്ന സംവിധാനമാണ്​.
ഡെർമറ്റോളജി, കോസ്‌മെറ്റോളജി, ഡെർമറ്റോസർജറി, ലേസർ, ട്രൈക്കോളജി, വെനീറോളജി, തുടങ്ങിയവയിൽ അനുഭവസമ്പത്തുള്ള ഡോ.ഫിറോസ്​ ആരോഗ്യ​സേവന രംഗത്ത്​ രണ്ട്​ പതിറ്റാണ്ട്​ സേവനം പിന്നിട്ടിട്ടുണ്ട്​. മലബാറിലെ പ്രശസ്ത സർജനായിരുന്ന പരേതനായ ഡോ. ഒ.ടി.യൂസഫി​െൻറ മകനാണ്​ ഡോ.ഫിറോസ്​.

കുവെമ്പു സർവകലാശാലയിലെ ദാവൻഗെരെ ജെ.ജെ.എം മെഡിക്കൽ കോളേജിൽ നിന്ന് ബിരുദമെടുത്ത ശേഷം മംഗളൂരു ഫാ. മുള്ളേഴ്സ് മെഡിക്കൽ കോളേജ്, മംഗലാപുരം, രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് എന്നിവിടങ്ങളിൽ നിന്നാണ്​ പഠനം പൂർത്തീകരിച്ചത്​. . ബാംഗ്ലൂരിലെ സെന്റ് ജോൺസ് മെഡിക്കൽ കോളേജിൽ പരിശീലനത്തിന് ശേഷം ചിദംബരം അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ നിന്ന്കോസ്‌മെറ്റോളജി ഡിപ്ലോമയും കരസ്ഥമാക്കി. അമേരിക്കൻ അക്കാദമി ഓഫ് ഡെർമറ്റോളജി ആൻഡ് ഡെർമറ്റോസർജറി ഇന്റർനാഷണൽ ഫെലോനേടിയിരുന്നു..
ദീർഘകാലം കണ്ണൂർ എ.കെ.ജി ആശുപത്രിയിലെ സേവനത്തിനു ശേഷം
യു.എ.ഇ. ആരോഗ്യ മന്ത്രാലയത്തിൽ ഷാർജയിലെ അൽ ഖാസിമി ഹോസ്പിറ്റലിൽ സ്പെഷ്യലിസ്റ്റ് ഡെർമറ്റോളജിസ്റ്റായി സേവനമനുഷ്​ടിച്ചിരുന്നു. തുടർന്ന്​ കണ്ണൂരിൽ​ സ്കിൻ കെയർ ക്ലിനിക്ക് സ്ഥാപിച്ചു.​.

വിവിധ ജേണലുകളിലും , അന്താരാഷ്ട്ര, ദേശീയ, പ്രാദേശിക സമ്മേളനങ്ങളിൽ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങളും അവതരിപ്പിച്ചിട്ടുണ്ട്.

ആനുകാലികങ്ങളിൽ വിവിധ ത്വക്ക് രോഗങ്ങളെക്കുറിച്ച് പൊതുജന ബോധവൽകരണ ലേഖനങ്ങളും പ്രസിദ്ധീകരിച്ചു. ലോകതലത്തിലെ ഡെർമറ്റോളജിസ്റ്റുകളുടെ രണ്ടാമത്തെ ഏറ്റവും വലിയ പ്രൊഫഷണൽ ബോഡിയായ ഇന്ത്യൻ അസോസിയേഷൻ ഓഫ് ഡെർമറ്റോളജിസ്റ്റുകൾ, വെനറോളജിസ്റ്റ്സ് ആൻഡ് ലെപ്രോളജിസ്റ്റുകളുടെ (IADVL) 2020-22 നാഷണൽ സെക്രട്ടറി ജനറലായിരുന്നു. ഐഎഡിവിഎൽ ഡെർമാപ്രാക്‌സിസിന്റെ ദേശീയ കൺവീനർ, ഐഎഡിവിഎൽ കേരള ബ്രാഞ്ച് സംസ്ഥാന സെക്രട്ടറി, വെബ് അഡ്മിൻ, ഐഎഡിവിഎൽ കേരള, കണ്ണൂർ ഡെർമ ക്ലബ് സെക്രട്ടറി, മലബാർ ഡെർമറ്റോളജി ക്ലബ് ജോയിന്റ് സെക്രട്ടറി തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു. ഇപ്പോൾ അതിന്റെ സ്റ്റേറ്റ് പ്രസിഡന്റാണ്.
കോഴിക്കോട് മെഡിക്കൽ കോളജ് പാത്തോളജി വിഭാഗം അസോ. പ്രൊഫസർ ഡോ ഹസീനയാണ് ഭാര്യ. മക്കൾ : അഫ്രീൻ, അദ്നാൻ ,ആസിം.

ലണ്ടനിലെ റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസ് (എഫ്.ആർ.സി.പി) ഫെല്ലോഷിപ്പ് ആർ.സി.പി. പ്രസിഡന്റ് ഡോ. സാറാ ക്ലാർക്കിയിൽ നിന്ന് ഡോ. ഫിറോസ് ഏറ്റുവാങ്ങുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!