പയ്യന്നൂർ: മോഷ്ടിച്ച ഫോൺ മൊബൈൽ ഷോപ്പിൽ വിൽക്കാൻ എത്തിയ വിരുതനെ സംശയം തോന്നിയ മൊബൈൽ ഷോപ്പ് ഉടമ പോലീസിനെ വിളിച്ചു വരുത്തി പിടികൂടി. ഇന്നലെ വൈകുന്നേരം പയ്യന്നൂർ ടൗണിൻ്റെ ഹൃദയഭാഗത്തായിരുന്നു സംഭവം. ദിവസങ്ങൾക്ക് മുമ്പ്പയ്യന്നൂരിലെ സ്വകാര്യാശുപത്രിയിലെ ജീവനക്കാരൻ്റെ വില പിടിപ്പുള്ള മൊബൈൽ ഫോൺ മോഷണം പോയിരുന്നു. ഫോൺ നഷ്ടപ്പെട്ട വിവരം ഇയാൾ സമൂഹമാധ്യമത്തിലൂടെയും സുഹുത്തുക്കൾ മുഖേനയും കൈമാറിയിരുന്നു. ഇതൊന്നുമറിയാതെ മോഷ്ടിച്ച മൊബൈൽ ഫോണുമായി കുഞ്ഞിമംഗലം സ്വദേശിയായ യുവാവ് ടൗണിലെ മൊബൈൽ ഷോപ്പിൽ വിൽപന നടത്താൻ എത്തിയപ്പോഴാണ് ഷോപ്പ് ഉടമയുടെ അവസരോചിതമായ നീക്കത്തിൽ പിടി വീണത്. മൊബൈൽ ഫോൺ ഫോർമാറ്റ് ചെയ്യാത്തതിൽ സംശയം തോന്നി മൊബൈൽ പരിശോധിച്ചപ്പോഴാണ് മൊബൈലിൽ കാണപ്പെട്ട ചില ഫോട്ടോകൾ ശ്രദ്ധയിൽപ്പെട്ടത്.തുടർന്ന് മോഷ്ടാവ് അറിയാതെ പയ്യന്നൂർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് മൊബൈൽ ഫോണും യുവാവിനെയും സ്റ്റേഷനിലെത്തിച്ചു.ഇതിനിടെ വിവരമറിഞ്ഞ് മൊബൈൽ ഫോൺ നഷ്ടപ്പെട്ട ആളും സ്റ്റേഷനിലെത്തി. പരാതിയില്ലാത്തതിനാൽ കേസെടുക്കാതെ പിന്നീട് യുവാവിനെ പോലീസ് വിട്ടയക്കുകയായിരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

