പാപ്പിനിശ്ശേരി : പാപ്പിനിശ്ശേരി പാലത്തിന് സമീപം സർവീസ് റോഡിൽ ഹാജി റോഡിന് സമീപത്ത് ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. സൈക്കിൾ യാത്രക്കാരനായ ലോട്ടറി വിൽപനക്കാരൻ കണ്ണപുരം സ്വദേശി കെ. ബാലൻ (70), ബൈക്ക് യാത്രക്കാരൻ എളയാവൂർ സ്വദേശി അവിനാഷ് (25) എന്നിവർക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച വൈകീട്ടാണ് അപകടം. ഇരുവരേയും പാപ്പിനിശ്ശേരിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു
ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു.
