ശ്രീകണ്ഠാപുരം :
ശ്രീകണ്ഠാപുരം മുത്തപ്പൻ ക്ഷേത്ര പരിസരത്ത് പുഴക്കരയിൽ നടത്തി വരുന്ന പ്രതിമാസ പുസ്തക ചർച്ചാ വേദിയായ സാഹിത്യ തീരത്തിന്റെ അഞ്ചാം വാർഷികവും, ചെങ്ങളായി ഗ്രാമോദ്ധാരണ ഗ്രന്ഥാലയo & വായന ശാല ഏർപ്പെടുത്തിയ അഞ്ചാമത് സാഹിദ് സ്മാരക സാഹിത്യ തീരം പുരസ്ക്കാര സമർപ്പണവും ഡിസംബർ 17 ന് ചെങ്ങളായി ഹിബ ഓഡിറ്റോറിയത്തിൽ സംസ്ഥാന ബാലസാഹിത്യ ഇൻസ് റ്റ്യുട്ട് ഡയരക്ടർ പള്ളിയറ ശ്രീധരൻ ഉദ്ഘാടനം ചെയ്യും. 10001 രുപയും ശിൽപി ഷിനോജ് കെ. ആചാരി നൽകുന്ന ശിൽപവും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്ക്കാരം കൂ കൂ എന്ന വണ്ടിയിൽ, തുമ്പിക്കാലം എന്നീ ബാലസാഹിത്യ കൃതികൾ രചിച്ച
വി സുരേഷ് കുമാറിനും , രതീശൻ ചെക്കിക്കുളത്തിനും സമർപ്പിക്കും.
പ്രൊഫ:: വി എസ് അനിൽ കുമാർ അധ്യക്ഷനാകും.
ഷിനോജ് കെ. ആചാരി, സാഹിത്യ തീരം ഇന്നലെകളിലൂ ടെ അവതരിപ്പിക്കും.
ലതീഷ് കീഴല്ലൂർ പുരസ്ക്കാര കൃതികൾ പരിചയപ്പെടുത്തും.കെ.ദിവാകരൻ മാസ്റ്റർ
പുരസ്ക്കാര പരിചയം നടത്തും.
: എ വി. പവിത്രൻ ,
നാരായണൻ കാവുമ്പായി,
രമേശൻ ബ്ലാത്തൂർ
പ്രമോദ് കൂവേരി
: ഡോ.കെ.വി. സിന്ധു
രാജേഷ് നമ്പ്യാർ. ഉണ്ണികൃഷ്ണൻ ശ്രീ കണo പൂരം /
കുമാരി ജിൻഷ ഗംഗ എന്നിവർ വിശിഷ്ഠാതിഥികളാകും . വി. സുരേഷ് കുമാർ
രതീശൻ ചെക്കിക്കുളം എന്നിവർ മറുമൊഴി നൽകും .
ഹാഷിം സീരകത്ത് രചനയും, സമദ് ചെങ്ങളായി സംവിധാനവും നിർവഹിച്ച സിനിമ കുട്ടി പന്തിന്റെ ടീസർപ്രകാ : പ്രൊഫ: വി എസ് അനിൽകുമാർ
കെ.ദിവാകരൻ മാസ റ്റർ ക്ക് നൽകി നിർവഹിക്കും.
രതീഷ് ചെങ്ങളായി രചിച്ച കവിതാ സമാഹാര o ഉയിർ തുടിപ്പിന്റെ കവർ പ്രകാശനം : എ.വി. പവിത്രൻ
സി.പി. ചെങ്ങളായി ക്ക് നൽകി നിർവഹിക്കും.
വിജിനി കണ്ണന്റെ കഥാ സമാഹാരമായ ഒറ്റ ചെമ്പരത്തിയുടെ കവർ പ്രകാശനം : ഡോ.കെ .വി സിന്ധു
ബഷീർ പെരുവളത്ത് പറമ്പിന് നൽകി നിർവഹിക്കും.
തുടർന്ന് കലാ സന്ധ്യ നടക്കും.ബഷീർ പെരുവളത്ത് സ്വാഗതവും ബി അരുൺ കുമാർ നന്ദിയും പറയും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

