പാപ്പിനിശ്ശേരി : കീച്ചേരി പുതിയ ഭഗവതി ക്ഷേത്രപ്പറമ്പിലെ രണ്ട് ചന്ദനമരങ്ങൾ മോഷണംപോയി. ഞായറാഴ്ച രാവിലെ ക്ഷേത്രത്തിൽ എത്തിയ നാട്ടുകാരാണ് ചന്ദനമരങ്ങൾ മുറിച്ചുകടത്തിയതായി കണ്ടെത്തിയത്.
യന്ത്രക്കത്തി ഉപയോഗിച്ചാണ് മുറിച്ചുമാറ്റിയത്. ക്ഷേത്രക്കമ്മിറ്റി സെക്രട്ടറിയുടെ പരാതിയിൽ വളപട്ടണം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
കീച്ചേരിക്കുന്ന്, വടേശ്വരം ഭാഗങ്ങളിൽനിന്ന് ഇതിനകം നിരവധി ചന്ദനമരങ്ങൾ കവർന്നിട്ടുണ്ട്.