പുല്ലൂപ്പിയിലെ വാഹനാപകടത്തിൽ വയോധികൻ മരണപ്പെട്ട സംഭവം: അധികാരികൾ മറുപടി പറയണമെന്ന് കോൺഗ്രസ്

Kannadiparamba online news

കണ്ണാടിപ്പറമ്പ്: അശാസ്ത്രീയമായ വികസന പ്രവർത്തനങ്ങളുടെ ഫലമായി കഴിഞ്ഞ ദിവസം പുല്ലൂപ്പിയിലെ റോഡ് അപകടത്തിൽ മരണപ്പെട്ട വ്യക്തിയുടെ മരണത്തിന് അധികാരികൾ മറുപടി പറയണമെവശ്യപ്പെട്ടുകൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകർ പി.ഡബ്ല്യു.ഡി അധികൃതർ , എം.എൽ.എ, പഞ്ചായത് അധികൃതർ എന്നിവർക്ക്‌ പരാതി നൽകി. പ്രസ്തുത ദുരന്തത്തിന് ഉത്തരവാദികൾ ഇവിടുത്തെ ഭരണകൂടമാണെന്നും ആഴ്ചയിൽ ഒരു അപകടമെങ്കിലും സ്ഥിരമായി സംഭവിക്കുന്ന ഈ മേഖലയിൽ ഇതുവരെ എന്ത് നടപടിയെടുത്തുവെന്ന് വിശദീകരിക്കേണ്ടത് ഇവിടുത്തെ അധികൃതരാണെന്നും നേതാക്കൾ കുറ്റപ്പെടുത്തി. പുല്ലൂപ്പി ക്രിസ്ത്യൻ പള്ളി തൊട്ട് പുല്ലൂപ്പിക്കടവ് വരെയുള്ള ഇടുങ്ങിയ റോഡിലൂടെ ആയിരക്കണക്കിന് വാഹനങ്ങൾ ഇരച്ചു പായുമ്പോൾ ജീവനടക്കിപ്പിടിച്ച് ഓടി ഒളിക്കേണ്ട അവസ്ഥയിലാണ് ജനം. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട സർക്കാർ ഒളിച്ചു കളി അവസാനിപ്പിച്ച് ജനങ്ങളുടെ ജീവന് സംരക്ഷണം നൽകണമെന്ന് കണ്ണാടിപ്പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!