അബുദാബി: യു.എ.ഇ.യുടെ 52-മത് ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ വിവിധജയിലുകളിൽ കഴിയുന്ന തടവുകാർക്ക് പുതുജീവിതം ആരംഭിക്കാൻ അവസരമൊരുക്കി യു.എ.ഇ. ഭരണാധികാരികൾ. 1018 തടവുകാരെ മോചിപ്പിക്കാൻ യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു. മോചിതരായ അന്തേവാസികൾക്ക് പുതിയ ജീവിതം ആരംഭിക്കാനും കുടുംബങ്ങളോടൊപ്പം വീണ്ടും ഒന്നിക്കാനും സമൂഹത്തിന്റെ ഭാഗമാകാനും ഒരിക്കൽകൂടി അവസരം നൽകാനുള്ള പ്രസിഡന്റിന്റെ അഭിലാഷത്തിന്റെ പ്രതിഫലനമാണ് മാപ്പ്. മാപ്പ് ലഭിച്ചവർക്ക് എത്രയും വേഗം അവരുടെ കുടുംബങ്ങളിലേക്ക് മടങ്ങാൻ ആവശ്യമായ നടപടികൾ അധികൃതർ ആരംഭിച്ചു. എല്ലാവർഷവും ഇത്തരത്തിൽ തടവുകാർക്ക് മാപ്പ് നൽകാറുണ്ട്.
യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ച് നേരത്തെ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ 1,018 തടവുകാര്‍ക്കും ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി 475 തടവുകാര്‍ക്കും മാപ്പു നല്‍കിയിരുന്നു. റാസൽഖൈമയിൽ 442 തടവുകാരെ വിട്ടയയ്ക്കാൻ സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ശൈഖ് സൗദ് ബിൻ സഖർ അൽ ഖാസിമി നിർദേശിച്ചു. ഫുജൈറ ഭരണാധികാരി ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖി 113 തടവുകാർക്കും അജ്മാൻ ഭരണാധികാരി ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നു െഎമി 143 പേർക്കും മാപ്പ് നൽകിയിരുന്നു.
ഭരണാധികാരിയുടെ മാനുഷികപരമായ നടപടിക്ക് പോലീസ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ മുഹമ്മദ് അഹമ്മദ് ബിൻ ഘാനിം അൽ കഅബി നന്ദി പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

