തളിപ്പറമ്പ്: പണിമുടക്കിനും പ്രതിഷേധങ്ങള്‍ക്കുമിടയില്‍ തളിപ്പറമ്പിലെ തവക്കല്‍ ബസ് കണ്ടക്ടര്‍ പി.ആര്. ഷിജുവി(34)നെതിരെ തളിപ്പറമ്പ് പോലീസ് ഒരു പോക്സോ കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. ആലക്കോട് വെള്ളാട്ടെ പറയന്‍കോട് വീട്ടില്‍ പി.ആര്.ഷിജുവിനെതിരേയാണ് വീണ്ടും കേസെടുത്തത്. നവംബര്‍ 24ന് രണ്ടുദിവസം മുമ്പ് തവക്കല്‍ ബസില്‍ വെച്ചുതന്നെ മറ്റൊരു പെണ്‍കുട്ടിയെ ഷിജു പീഡിപ്പിച്ചതായാണ് പരാതി. അന്നേദിവസം യാത്രക്കാരിയായ വിദ്യാര്‍ത്ഥിനിയെ ബസില്‍ വെച്ച് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഇയാളെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തിരുന്നു.
24 ന് രാവിലെ സ്കൂളിലേക്ക് വരുമ്പോള്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയതിന് തളിപ്പറമ്പ് എസ്.ഐ ദിനേശന് കൊതേരി അറസ്റ്റ് ചെയ്ത ഷിജു റിമാന്‍ഡിലാണ്. ആലക്കോട് നിന്നും തളിപ്പറമ്പിലേക്ക് വരുന്ന തവക്കല്‍ ബസിലെ കണ്ടക്ടറാണ് ഷിജു.
ഷിജുവിന്റെ അറസ്റ്റ് കള്ളപ്പരാതിയുടെ പേരിലാണെന്ന് ആരോപിച്ച് ബസ് ജീവനക്കാര്‍ ഇന്ന് പണിമുടക്ക് നടത്തിയിരുന്നു. ഇതിനിടെയാണ് വീണ്ടും പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

