പാപ്പിനിശ്ശേരി: മസ്ജിദുൽ ഈമാൻ ഒരുമ സേവന കേന്ദ്രം രണ്ടു കുടുംബങ്ങൾക്ക് സ്വയം തൊഴിൽ സഹായം നൽകി. ഒരു യുവാവിന് ഓട്ടോറിക്ഷയും, ഒരു വിധവക്ക് തയ്യൽ മെഷീനുമാണ് നൽകിയത്. മസ്ജിദുൽ ഈമാൻ അങ്കണത്തിൽ നടന്ന ചടങ്ങിൽ ഓട്ടോ കൈമാറ്റം ഒരുമ സേവന കേന്ദ്രം കൺവീനർ ഇ.കെ സാജിദിന് താക്കോൽ നൽകി ജമാഅത്തെ ഇസ്ലാമി ഹിന്ദ് പ്രാദേശിക അമീർ കെ.കെ.പി. മുസ്തഫയും, തയ്യൽ മെഷീൻ വനിതാ വിഭാഗം സെക്രട്ടറി വി. ഫൈനാനക്ക് കൈമാറി നാസിമത്ത് ടി.പി. കൗലത്തും നിർവ്വഹിച്ചു.
ജമാഅത്തെ ഇസ്ലാമി ഹിന്ദ് ജില്ലാ സെക്രട്ടറി സി.കെ. അബ്ദുൾ ജബ്ബാർ, ഏരിയ സെക്രട്ടറി ഡോ. കെ.പി അബ്ദുൽ നാസർ, പ്രാദേശിക സെക്രട്ടറി ഷമീം, ഒരുമ വെൽഫയർ സൊസൈറ്റി കൺവീനർ വി.എം. നവാസ് ജി.ഐ.ഒ പ്രസിഡണ്ട് ഫഹ്മിദ എന്നിവർ ആശംസ നേർന്നു.
ഒരുമ സ്വയം തൊഴിൽ സഹായം നൽകി

Leave a comment
Leave a comment