കണ്ണാടിപ്പറമ്പ്: ഡി.വൈ.എഫ്.ഐ കണ്ണാടിപ്പറമ്പ് ഈസ്റ്റ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണാടിപ്പറമ്പ് അമ്പലമൈതാനിയിൽ നടക്കുന്ന സഖാവ് കുഞ്ഞനന്തൻ സ്മാരക വിന്നേഴ്സ് ട്രോഫിക്കും കെ.പി.എം സ്റ്റീൽ സ്പോൺസർ ചെയ്യുന്ന റണ്ണേഴ്സ് ട്രോഫിക്കും വേണ്ടിയുള്ള ഈവനിംഗ് സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ കോച്ചിംഗ് സെന്റർ കൊളച്ചേരിക്ക് ഉജ്ജ്വല വിജയം.
ഇന്ന് (ചൊവ്വാഴ്ച) നടന്ന മത്സരത്തിൽ യുവപ്രതിഭ പൂവത്തൂരിനെതിരെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് കോച്ചിംഗ് സെന്റർ കൊളച്ചേരി വിജയിച്ചത് (3-0). കളിയുടെ തുടക്കം മുതൽ ആധിപത്യം പുലർത്തിയ കൊളച്ചേരി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
നാളെ (ബുധനാഴ്ച) നടക്കുന്ന മത്സരത്തിൽ ഏച്ചൂർ സ്പോർട്ടിങ്ങ്, ബി.ബി.സി (BBC) ചവിട്ടടിപ്പാറയെ നേരിടും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

