ഇരിക്കൂർ: ബൈക്ക് നിയന്ത്രണം വിട്ട് ഹൈമാസ്റ്റ് വിളക്കിന്റെ തൂണിലിടിച്ച് യുവാവ് മരിച്ചു. ഇരിക്കൂർ സിദ്ദീഖ് നഗർ സ്വദേശി ജംഷീർ (35) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു ദാരുണമായ അപകടം നടന്നത്.
മട്ടന്നൂർ ഭാഗത്ത് നിന്ന് ഇരിക്കൂർ ഭാഗത്തേക്ക് വരികയായിരുന്നു ജംഷീർ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ ഹൈമാസ്റ്റ് വൈദ്യുതി തൂണിലിടിച്ച് മറിയുകയായിരുന്നു. അപകടത്തിൽ തലയ്ക്കും ശരീരത്തിനും ഗുരുതരമായി പരിക്കേറ്റ ജംഷീറിനെ ഉടൻ തന്നെ പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മട്ടന്നൂർ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചു.
ഭാര്യ: സാലു (മട്ടന്നൂർ) മക്കൾ: ആ ഇഷ ,മറിയു, ഫാത്തിമ.സഹോദരങ്ങൾ: ഫാത്തിമ, ജസീം
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

