മട്ടന്നൂർ: മട്ടന്നൂർ നഗരസഭയിലെ പുലിയങ്ങോട് വൈദ്യുതി തൂണിൽ ബൈക്കിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മട്ടന്നൂർ അമ്പലം റോഡിൽ ലയൺസ് ക്ലബ്ബിന് സമീപത്തെ കെ. സച്ചിനാണ് (27) മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം.
അയ്യല്ലൂരിലെ പി.എസ്.സി പരിശീലന ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു സച്ചിൻ. പുലിയങ്ങോട് വെച്ച് സച്ചിൻ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുതി തൂണിലിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സച്ചിനെ ഉടൻ തന്നെ നാട്ടുകാർ ചേർന്ന് മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതനായ ജനാർദ്ദനൻ – സുധീഷ്ണ ദമ്പതികളുടെ മകനാണ്. സഹോദരി: ആര്യ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

