പാപ്പിനിശ്ശേരി : കണ്ണൂർ ക്ഷീരവികസന യൂണിറ്റ്, ആത്മ കണ്ണൂർ, പാപ്പിനിശ്ശേരി പാൽവിതരണ സഹകരണ സംഘം എന്നിവയുടെ നേതൃത്വത്തിൽ ക്ഷീരകർഷകർക്ക് പരിശീലനം നൽകി. കെ.പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു.
പാപ്പിനിശ്ശേരി ക്ഷീരസഘം പ്രസിഡന്റ് ടി.വി.രാജീവൻ അധ്യക്ഷത വഹിച്ചു. പാപ്പിനിശ്ശേരി പഞ്ചായത്ത് ക്ഷീരമേഖലയിലെ സംരംഭകത്വ സാധ്യതകളും സാമ്പത്തിക സ്രോതസ്സുകളും എന്ന വിഷയത്തിൽ എം.വി.ജയൻ ക്ലാസ് നയിച്ചു. ക്ഷീരമേഖലയിലെ നൂതന പ്രവണതകൾ എന്ന വിഷയത്തിൽ കെ.ടി.അശ്വതി ക്ലാസെടുത്തു. ഇ.പി.രതീഷ് ബാബു, മാതോടൻ രാജീവൻ എന്നിവർ സംസാരിച്ചു.