പി.ടി. ഉഷയുടെ ഭർത്താവ് വി. ശ്രീനിവാസൻ അന്തരിച്ചു; അന്ത്യം വീട്ടിൽ കുഴഞ്ഞുവീണതിനെത്തുടർന്ന്

Kannadiparamba online news

പയ്യോളി: ഇന്ത്യൻ കായിക ഇതിഹാസവും രാജ്യസഭാ എംപിയുമായ പി.ടി. ഉഷയുടെ ഭർത്താവ് വി. ശ്രീനിവാസൻ (63) അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ 12.30-ഓടെ കോഴിക്കോട് തിക്കോടി പെരുമാൾപുരത്തെ ‘ഉഷസ്’ വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പൊന്നാനി സ്വദേശിയായ ശ്രീനിവാസൻ മുൻ ദേശീയ കബഡി താരമായിരുന്നു. സി.ഐ.എസ്.എഫിൽ (CISF) ഇൻസ്പെക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട് (റിട്ട. ഡി.വൈ.എസ്.പി). 1991-ലായിരുന്നു പി.ടി. ഉഷയുമായുള്ള വിവാഹം. ഉഷയുടെ കായിക ജീവിതത്തിലും പയ്യോളിയിലെ ഉഷ സ്കൂൾ ഓഫ് അത്‌ലറ്റിക്സിന്റെ പ്രവർത്തനങ്ങളിലും വലിയ പിൻബലമായിരുന്നു അദ്ദേഹം.

സംഭവം നടക്കുമ്പോൾ പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാനായി പി.ടി. ഉഷ ഡൽഹിയിലായിരുന്നു. വിവരമറിഞ്ഞ് അവർ നാട്ടിലേക്ക് തിരിച്ചു. മകൻ: ഡോ. ഉജ്ജ്വൽ വിഘ്‌നേഷ്. പൊന്നാനി കുറ്റിക്കാട് വെങ്ങാലി തറവാട്ടിലെ നാരായണൻ – സരോജിനി ദമ്പതികളുടെ മകനാണ്. സംസ്‌കാരം പിന്നീട് നടക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!