ഓർമ്മകളുടെ മധുരം നുകർന്ന് ‘സൗഹൃദ ഗ്രൂപ്പ്’; കമ്പിൽ മാപ്പിള ഹൈസ്കൂൾ 1985-86 ബാച്ച് കുടുംബ സംഗമം സംഘടിപ്പിച്ചു

Kannadiparamba online news
Screenshot

കമ്പിൽ: കാലം മാറ്റിവെച്ച സൗഹൃദങ്ങൾ പുതുക്കാൻ കമ്പിൽ മാപ്പിള ഹൈസ്കൂളിലെ 1985-86 എസ്.എസ്.എൽ.സി ബാച്ച് വിദ്യാർത്ഥികൾ ഒത്തുചേർന്നു. ‘സൗഹൃദ ഗ്രൂപ്പ്’ എന്ന പേരിൽ സംഘടിപ്പിച്ച കുടുംബ സംഗമം കാട്ടാമ്പള്ളി കൈരളി റിസോർട്ടിൽ വെച്ച് നടന്നു.

മഹ്റൂഫ് കെ. അധ്യക്ഷത വഹിച്ച ചടങ്ങ് ഡോ. ഐശ്വര്യ ഉദ്ഘാടനം ചെയ്തു. പതിറ്റാണ്ടുകൾക്ക് ശേഷം സഹപാഠികൾ കുടുംബസമേതം ഒത്തുചേർന്നപ്പോൾ അത് സ്നേഹനിർഭരമായ ഒരു അനുഭവമായി മാറി.

കലാപരിപാടികളുടെ ഉദ്ഘാടനം റംഷി പട്ടുവവും, കായിക മത്സരങ്ങളുടെ ഉദ്ഘാടനം രമേശൻ കരിങ്കൽക്കുഴിയും നിർവ്വഹിച്ചു. ചടങ്ങിൽ വെച്ച് സഹപാഠികൾക്കും കുടുംബാംഗങ്ങൾക്കുമായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. മത്സരവിജയികൾക്കുള്ള സമ്മാനദാനം മൊയ്തീൻ, പ്രദീപ് കമ്പിൽ എന്നിവർ ചേർന്ന് നിർവ്വഹിച്ചു.

ജയപ്രകാശ്, അനൂപ് ലാൽ, ഷൈമ, രാജശ്രീ, വിനോദ് കയരളം എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സുബൈർ പി.പി സ്വാഗതം പറഞ്ഞ ചടങ്ങിൽ ബാലകൃഷ്ണൻ അരിമ്പ്ര അനുമോദന പ്രഭാഷണം നടത്തി. പാട്ടും കളികളും ഓർമ്മകൾ പങ്കുവെക്കലുമായി നടന്ന സംഗമം പഴയകാല വിദ്യാലയ സ്മരണകൾ ഉണർത്തുന്നതായിരുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!