യു.എ.ഇയിൽ അതിശക്തമായ മഴ തുടരുന്നു

Kannadiparamba online news
Screenshot

ദുബായ് : യു.എ.ഇ-യുടെ പല ഭാഗങ്ങളിലും കാറ്റും ഇടിമിന്നലോടും കൂടിയ ശക്തമായ മഴ തുടരുന്നു.രാജ്യത്ത് വരും മണിക്കൂറുകളിൽ കാലാവസ്ഥ മോശമാകാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് ദുബായ് പൊലിസ് ജനങ്ങളോട് ആവശ്യപ്പെട്ടു. വെള്ളിയാഴ്ച ഉച്ചവരെ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് പൊലിസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

ദുബായിൽ വരും മണിക്കൂറുകളിൽ ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) മുന്നറിയിപ്പ് നൽകി. ഫുജൈറ ഉൾപ്പെടെയുള്ള തീരപ്രദേശങ്ങളിലും പടിഞ്ഞാറൻ മേഖലകളിലും കനത്ത മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ ‘യെല്ലോ അലേർട്ട്’ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച വൈകുന്നേരം 4 മണി വരെയാണ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്.

ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ ഉയരാനും കാഴ്ചപരിധി കുറയാനും സാധ്യതയുണ്ട്. വാഹനമോടിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണം.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!