സൂപ്പർ ലീഗ് കേരള കലാശപ്പോരാട്ടം നാളെ കണ്ണൂരിൽ; റാപ്പ് ഷോ, ലൈറ്റ് ഷോ, വെടിക്കെട്ട്; ഫുട്ബോൾ മാമാങ്കത്തിന് ജവഹർ സ്റ്റേഡിയം സാക്ഷ്യം വഹിക്കും

Kannadiparamba online news
Screenshot

kannadiparamba online ✍️

കണ്ണൂർ:
ഫുട്ബോൾ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന സൂപ്പർ ലീഗ് കേരള സീസൺ–2യുടെ ഫൈനൽ മത്സരം നാളെ (ഡിസംബർ 19) കണ്ണൂർ മുനിസിപ്പൽ ജവഹർ സ്റ്റേഡിയത്തിൽ നടക്കും. കണ്ണൂർ വാരിയേഴ്സ് എഫ്‌സിയും തൃശ്ശൂർ മാജിക് എഫ്‌സിയും തമ്മിലാണ് കലാശപ്പോരാട്ടം. പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഇത്രയും വലിയൊരു ഫുട്ബോൾ മാമാങ്കത്തിന് കണ്ണൂർ ജവഹർ സ്റ്റേഡിയം വേദിയാകുന്നത്.

🎉 ആഘോഷപരിപാടികളോടെ ഫൈനൽ ദിനം

ഫൈനൽ ദിനത്തിലെ കർട്ടൻ റൈസർ പരിപാടികൾ വൈകുന്നേരം 6 മണിക്ക് ആരംഭിക്കും.
• കിക്ക് ഓഫ്: രാത്രി 7.30 ന്
• പ്രശസ്ത റാപ്പർ ഗബ്രി ഉൾപ്പെടെയുള്ള പ്രമുഖ കലാകാരന്മാർ പങ്കെടുക്കുന്ന സംഗീതനിശ
• വർണ്ണാഭമായ വെടിക്കെട്ട്, ലൈറ്റ് ഷോ, ഡിജെ പരിപാടികൾ
• പ്രശസ്ത ഗായകനും രചയിതാവുമായ അറിവ് നയിക്കുന്ന മിഡ്-ടൈം (ഹാഫ് ടൈം) ഷോ

താരസാന്നിധ്യം

കണ്ണൂർ വാരിയേഴ്സ് എഫ്‌സിയുടെ സഹഉടമയും നടനുമായ ആസിഫ് അലി, തൃശ്ശൂർ മാജിക് എഫ്‌സിയുടെ സഹഉടമയും നടനുമായ കുഞ്ചാക്കോ ബോബൻ എന്നിവരോടൊപ്പം ചലച്ചിത്ര, കായിക, രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖർ ഫൈനൽ മത്സരം കാണാനെത്തും.

🏟️ 18,000 ആരാധകർക്ക് മത്സരം കാണാം

ഫെഡറേഷൻ കപ്പ്, ഇ.കെ. നായനാർ ഇന്റർനാഷണൽ ടൂർണമെന്റ്, ശ്രീനാരായണ ട്രോഫി, സിസേഴ്‌സ് കപ്പ്, കേരള പ്രീമിയർ ലീഗ് തുടങ്ങി നിരവധി ചരിത്രമത്സരങ്ങൾക്ക് ജവഹർ സ്റ്റേഡിയം വേദിയായിട്ടുണ്ട്.
2008ൽ നടന്ന ഇ.കെ. നായനാർ ഇന്റർനാഷണൽ ട്രോഫിക്കുശേഷമാണ് സ്റ്റേഡിയം വീണ്ടും ഇത്ര വലിയ ഫുട്ബോൾ ആവേശം കാണുന്നത്.
35,000 പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തിലെ ഒരു ഭാഗം നിലവിൽ ഉപയോഗിക്കാൻ സാധിക്കാത്തതിനാൽ 18,000ലധികം പേർക്ക് മാത്രമായിരിക്കും ഫൈനൽ മത്സരം കാണാൻ സാധിക്കുക.
കണ്ണൂർ വാരിയേഴ്സിന്റെ അഞ്ച് ഹോം മത്സരങ്ങളിൽ നിന്നായി 66,596 ആരാധകരാണ് ജവഹർ സ്റ്റേഡിയത്തിൽ എത്തിയത്.

🚪 പ്രവേശന ക്രമീകരണങ്ങൾ
• വൈകുന്നേരം 5 മണി മുതൽ ടിക്കറ്റുള്ളവർക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശനം
• 7.15 ന് എല്ലാ പ്രവേശന ഗേറ്റുകളും അടയ്ക്കും
• ടിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന ഗേറ്റിലും സീറ്റിലും മാത്രമേ പ്രവേശനം അനുവദിക്കൂ

ഗേറ്റ് ക്രമീകരണം:
• VVIP: ഗേറ്റ് നമ്പർ 1 (ജില്ലാ സഹകരണ ബാങ്കിന് എതിർവശം)
• VIP: ഗേറ്റ് നമ്പർ 2
• അമുൽ ഗ്യാലറി: ഗേറ്റ് 3, 4
• സ്നിക്കേഴ്സ് ഗ്യാലറി: ഗേറ്റ് 6, 7
• ഓണേഴ്സ് ബോക്സ്: ഗേറ്റ് 5

🎟️ ടിക്കറ്റ് നിരക്കുകൾ
• ഗ്യാലറി: ₹199
• VIP: ₹999
• VVIP: ₹1999

ടിക്കറ്റുകൾ ഓൺലൈനായി വെബ്‌സൈറ്റ്/ആപ്പ് വഴിയും, ഓഫ്‌ലൈനായി ജവഹർ സ്റ്റേഡിയത്തിന് സമീപത്തെ ദയ മെഡിക്കൽ ഷോപ്പ് ബോക്സ് ഓഫീസിലും, സെക്യൂറ മാളിലെ പ്രത്യേക കൗണ്ടറിലും ലഭ്യമാണ്.
കണ്ണൂർ വാരിയേഴ്സ് ആരാധകർ അമുൽ ഗ്യാലറിയിലും, തൃശ്ശൂർ മാജിക് ആരാധകർ സ്നിക്കേഴ്സ് ഗ്യാലറിയിലും ഇരിക്കണം.

🚫 സ്റ്റേഡിയത്തിൽ നിരോധിച്ചിരിക്കുന്ന വസ്തുക്കൾ

പവർ ബാങ്ക്, സിഗരറ്റ്/ലൈറ്റർ, സെൽഫി സ്റ്റിക്ക്, കോയിൻസ്, വിസിൽ, ഗ്ലാസ് കുപ്പികൾ, കുട, ഹെൽമറ്റ്, DSLR ക്യാമറ, ആയുധങ്ങൾ, വളർത്തുമൃഗങ്ങൾ, ലേസർ, ലഹരി ഉൽപ്പന്നങ്ങൾ, മദ്യം, വീഡിയോ ക്യാമറ, ഡ്രോൺ, ടിൻ/കാൻസ്, സംഗീതോപകരണങ്ങൾ, പടക്കങ്ങൾ, പുറത്തുനിന്നുള്ള ഭക്ഷണങ്ങൾ, മൂർച്ചയുള്ളതും അപകടകരവുമായ വസ്തുക്കൾ എന്നിവ സ്റ്റേഡിയത്തിനകത്ത് അനുവദനീയമല്ല.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!