സൗദിയിലെ ഇന്ത്യൻ പ്രവാസികൾക്ക് പരാതികൾ നേരിട്ട് നൽകാം; ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ ഒപ്പൺ ഹൗസ്

Kannadiparamba online news
Screenshot

റിയാദ്: സൗദി അറേബ്യയിലെ ഇന്ത്യൻ പ്രവാസികൾക്ക് കോൺസുലർ സേവനങ്ങളുമായി ബന്ധപ്പെട്ട അടിയന്തര പ്രശ്നങ്ങൾ നേരിട്ട് അറിയിക്കാൻ അവസരം ഒരുക്കി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ്. നവംബർ 27-നു (വ്യാഴാഴ്ച) കോൺസുലേറ്റ് അങ്കണത്തിൽ പ്രത്യേക ഓപ്പൺ ഹൗസ് സംഘടിപ്പിക്കുന്നതായി അധികൃതർ അറിയിച്ചു.

ഉച്ചയ്ക്ക് 2.30 മുതൽ പ്രവേശനം ലഭ്യമാക്കും. പരിപാടി വൈകിട്ട് 3 മുതൽ 5 വരെ നീണ്ടുനിൽക്കും. കോൺസുലേറ്റ് സേവനങ്ങളുമായി ബന്ധപ്പെട്ട സാധാരണ നടപടിക്രമത്തിലൂടെ പരിഹരിക്കാനാകാത്തതും അടിയന്തര ഇടപെടൽ ആവശ്യവുമായ പരാതികൾക്ക് പരിഹാരം കണ്ടെത്തുന്നതിനാണ് ഈ സംവിധാനം.

പങ്കെടുക്കാൻ മുൻകൂട്ടി അപ്പോയിന്റ്മെന്റ് ആവശ്യമായിട്ടില്ല. നിശ്ചിത സമയത്ത് നേരിട്ട് എത്തിച്ചേരാവുന്നതാണ്.

പരാതികൾ കേൾക്കാനും ആവശ്യമായ നടപടികൾ കൈക്കൊള്ളാനും കോൺസൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി, കോൺസുലർ വിഭാഗം, കമ്മ്യൂണിറ്റി വെൽഫെയർ വിഭാഗം എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥർ നേരിട്ടും പങ്കെടുക്കും.

ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിന്റെ അധികാരപരിധിയിലുള്ള സൗദി മേഖലകളിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് തങ്ങളുടെ അടിയന്തര കോൺസുലർ, വെൽഫെയർ വിഷയങ്ങൾ നേരിട്ട് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താനുള്ള മികച്ച വേദിയായിരിക്കും ഈ ഓപ്പൺ ഹൗസ്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!