സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

kpaonlinenews


മുണ്ടേരി :
കണ്ണൂർ മണ്ഡലം നവ കേരള സദസിന്റെ ഭാഗമായി മുള്ളൻ മെട്ടയിൽ സ്പെഷാലിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ, മുണ്ടേരി ഗ്രാമപഞ്ചായത്ത്, ഇഎംഎസ് കൾച്ചറൽ സെന്റർ & ലൈബ്രറി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്.മുണ്ടേരി ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ശ്രീമതി ബി.പി റീഷ്മയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഭാരതീയ ചികിത്സ വകുപ്പ് കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: സി. അനഘൻ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ഡോ: ഹീര ആർ (ജി എ ഡി മുണ്ടേരി )കെ. പ്രകാശൻ (ലൈബ്രറി കൗൺസിൽ). ഡോ : പി കെ അരവിന്ദാക്ഷൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പി .രാജീവൻ മാസ്റ്റർ നന്ദി പറഞ്ഞു. സുഷിൻ വി സ്വാഗതം പറഞ്ഞു.ഡോ. അലോക് ജി ആനന്ദ് (നേത്രരോഗ വിഭാഗം ) ഡോ. ശില്പ രാജൻ (മാനസികരോഗ ചികിത്സ ) ഡോ. നികേ ത്‌നാരായണൻ (അസ്ഥി മർമ്മരോഗ ചികിത്സ ) ഡോ. അശ്വിനി എ (സ്ത്രീ രോഗ ചികിത്സ ) ഡോ. അഭിന എ ( സിദ്ധ ചികിത്സ ) തുടങ്ങിയവർ സ്പെഷാലിറ്റി വിഭാഗങ്ങളിൽ രോഗികളെ പരിശോധിച്ചു .ക്യാമ്പിൽ 192രോഗികളെ പരിശോധിക്കുകയും മരുന്ന് വിതരണം നടത്തകയും ചെയ്തു. ഫാർമസിസ്റ്റുമാരായ ഷമൽ ടി.വി, മഞ്ജുള, എം.സി, സീമ തോമസ് അറ്റന്റർ ഷീന എന്നിവർ മരുന്ന് വിതരണം നടത്തി

Share This Article
Leave a comment
error: Content is protected !!