കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ തുലാം മാസ ശനീശ്വര ദർശനത്തിന്റെ ഭാഗമായ മൂന്നാം ശനിതൊഴലിന് ഭക്തജനങ്ങളുടെ ആഴത്തിലുള്ള പങ്കാളിത്തം. തലമുറകൾ മാറിയിട്ടും ഭക്തി നിറഞ്ഞ ഈ ആചാരം ഇന്നും അതേ ആത്മാർത്ഥതയോടെ തുടരുന്നു.
രാവിലെ അഞ്ചുമുതൽ ഉച്ചയ്ക്ക് ഒരു മണിവരെ ഭക്തജനപ്രവാഹം നിറഞ്ഞുനിന്നു. വിശേഷാൽ വഴിപാടുകളായ നീരാഞ്ജനം, ശനി പൂജ, എളള തിരി, നെയ് വിളക്ക് സമർപ്പണം തുടങ്ങിയവയ്ക്കായി നീണ്ട നിര ദൃശ്യമാകുകയായിരുന്നു.
രാവിലെ 8 മുതൽ ഭൈരവി ഭജന സംഘം ശനി ജപം നടത്തി, തുടർന്ന് ഉച്ചയ്ക്ക് 12 മുതൽ പ്രസാദ ഊട്ടും നടന്നു. തുലാം മാസത്തിലെ നാലാം ശനിതൊഴൽ നവംബർ 8-ന് നടക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

