ചക്കരക്കല്ല്: കുട്ടിക്കൊരു വീട് പദ്ധതിയിൽ കെ.എസ്.ടി.എ. കണ്ണൂർ നോർത്ത് ഉപജില്ലാ കമ്മിറ്റി നിർമിച്ച കുട്ടിക്കൊരു വീടിൻ്റെ താക്കോൽ കൈമാറ്റം സി.പി.എം. ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ നിർവഹി ച്ചു. സി.പി.എം. അഞ്ചരക്കണ്ടി ഏരിയ സെക്രട്ടറി കെ. ബാബുരാജ് അധ്യക്ഷതവഹിച്ചു.
കെ.എസ്.ടി.എ. സംസ്ഥാന വൈസ് പ്രസിഡൻറ് എ.കെ. ബീന, സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം കെ.സി. സുധീർ, മുൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് സി.സി. വിനോദ് കുമാർ, ജില്ലാ സെക്രട്ടറി കെ. ശശീന്ദ്രൻ, സംസ്ഥാന കമ്മിറ്റിയംഗം കെ. രഞ്ജിത്ത്, സി.പി. എം. ലോക്കൽ സെക്രട്ടറിമാരായ വി.കെ. കരുണൻ, കെ. വിനോദ്, കെ.എസ്.ടി.എ. ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ കെ. അജയകു മാർ, കെ.പി. മനോജ്‌കുമാർ, എം. പ്രീന, ചെമ്പിലോട് പഞ്ചായത്തംഗം ടി.കെ. ഗോവിന്ദൻ, ടി.കെ. പ്രേമൻ, ടി.കെ. പ്രദീപൻ, പി.പി. സുനിൽ എന്നിവർ സംസാരിച്ചു.