അയ്യപ്പ സംഗമം വൻ വിജയമെന്ന് ഇ.പി.ജയരാജൻ.

Kannadiparamba online news

കണ്ണൂർ: അയ്യപ്പ സംഗമം വൻ വിജയം ആയിരുന്നു എന്നാണ് സിപിഎം നേതാവ് ഇ.പി. ജയരാജൻ അഭിപ്രായപ്പെട്ടത്. പരാജയമെന്നത് പ്രതിപക്ഷത്തിന്റെ പ്രചാരണമാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.

“ശബരിമല വളർന്നാൽ കേരളം വികസിക്കും. അയ്യപ്പ സംഗമം കേരളത്തിന്റെ അഭിവൃദ്ധിക്കായാണ് സംഘടിപ്പിച്ചത്,” ജയരാജൻ വ്യക്തമാക്കി.

അയ്യപ്പ സംഗമത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആർ.എസ്.എസ്-നൊപ്പം ചേർന്നുവെന്നും അദ്ദേഹം ആരോപിച്ചു.

വെള്ളാപ്പള്ളി നടേശൻ പറഞ്ഞ “പിണറായി വിജയൻ ഭക്തനാണ്” എന്ന പരാമർശത്തെ കുറിച്ച് പ്രതികരിച്ച ജയരാജൻ പറഞ്ഞു:

“വെള്ളാപ്പള്ളി പറഞ്ഞത് അദേഹത്തിന്റെ അഭിപ്രായം. അഭിപ്രായം പറയുന്നവരുടെ വായ കേട്ടാനാവില്ലല്ലോ. പിണറായിയെ എല്ലാവർക്കും അറിയാം.”

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!