കണ്ണൂരിൽ ഓൾ കേരള സ്വതന്ത്ര ഓട്ടോറിക്ഷ തൊഴിലാളി യൂനിയൻ സംസ്ഥാന കൺവെൻഷൻ 30ന്

Kannadiparamba online news

കണ്ണൂർ : ഓൾ കേരള സ്വതന്ത്ര ഓട്ടോറിക്ഷ തൊഴിലാളി യൂനിയൻ സംസ്ഥാന തല രൂപീകരണ കൺവെൻഷൻ ഓഗസ്റ്റ് 30 ന് രാവിലെ 10 മണിക്ക് കണ്ണൂർ ജവഹർ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. എച്ച്.എം. എസ് അഖിലേന്ത്യാ സെക്രട്ടറി അഡ്വ. തമ്പാൻ തോമസ് ഉദ്ഘാടനം ചെയ്യും. കണ്ണൂർ കോർപറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ മുഖ്യാതിഥിയാകും. കെ.കെ.രമ മുഖ്യപ്രഭാഷണം നടത്തും.കെ.സി. ഉമേഷ് ബാബു, ടോമി മാത്യു, ഇ.എം. ഹമീദ്,തുടങ്ങിയവർ സംസാരിക്കും. അഡ്വ.കസ്തൂരി ദേവൻ നയ രേഖാപ്രഖ്യാപനം നടത്തും. സംസ്ഥാന തലസംഘടനാ രൂപീകരണത്തിൽ വിവിധ ജില്ലകളിൽ നിന്നുള്ള നാനൂറോളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ കഴിഞ്ഞ 23 വർഷമായി തൊഴിലാളികൾക്കിടെയിൽ പ്രവർത്തിക്കുന്ന സംഘടനയിൽ 1500 ലേറെ തൊഴിലാളികൾ അംഗമായിട്ടുണ്ട്. ഓട്ടോ തൊഴിലാളികൾ നേരിടുന്ന വിവിധ പ്രശ്നങ്ങളിൽ സംഘടന സംസ്ഥാന തലത്തിൽ പ്രവർത്തനം തുടങ്ങിയാൽ ക്രിയാത്മകമായി ഇടപെടുമെന്ന് ഭാരവാഹികൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ഭാരവാഹികളായ അഡ്വ.കസ്തൂരി ദേവൻ, എൻ. ലക്ഷ്മണൻ, മനോജ് സാരംഗ് , സി.കെ ജയരാജ്, കമറുദ്ദീൻ വാരം, എൻസീതാറാം എന്നിവർ പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!