ഇരിട്ടി: കേരളത്തിലെ സർക്കാർ അംഗീകൃത സ്കൂളുകളുടെ കൂട്ടായ്മയായ കേരള റെകഗ് നൈസ്ഡ് സ്കൂൾ മാനേജ്മെൻറ് അസോസിയേഷൻ (കെ ആർ എസ് എം എ) കണ്ണൂർ ജില്ലാ കമ്മിറ്റി ഇരിട്ടി സെൻറ് ജോൺസ് ബാപ്റ്റിസ്റ്റ് ഇംഗ്ലീഷ് സ്കൂൾ വെച്ച് ജില്ലയിലെ SSLC 100% വിജയം നേടിയ സ്കൂളുകളെയും എൽ എസ് എസ് യു എസ് എസ് വിജയികളെയും ആദരിച്ചു. പരിപാടി പായം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ: വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. കെ ആർ എസ് എം എ സംസ്ഥാന പ്രസിഡൻ്റ് രാഘവ ചേരാൾ മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് മെമ്പർ കുഞ്ഞു കുഞ്ഞ്, കെ ആർ എസ് എം എ ജില്ലാ പ്രസിഡൻ്റ് കെ എൻ മുസ്തഫ, ജനറൽ സെക്രട്ടറി വിജയൻ മാസ്റ്റർ, ട്രഷറർ ആൻസി ടോം , സംസ്ഥാന വൈസ് പ്രസിഡൻ്റ് നജീബ് മുട്ടം വർക്കിംഗ് പ്രസിഡണ്ട് എ കെ അബ്ദുൽ ബാഖി, വർക്കിംഗ് സെക്രട്ടറി ഡോ. താജുദ്ദീൻ വാഫി, സിസ്റ്റർ ആനി പെരുനിലം തുടങ്ങിയവർ പ്രസംഗിച്ചു സ്കൂളുകളിലെ ഐ ടി അധ്യാപകർക്കായി നടത്തിയ എ ഐ റോബോട്ടിക് ക്ലാസ്സിന് ട്രെയിനർ രജനീഷ് കോഴിക്കോട് നേതൃത്വം നൽകി
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

