പുല്ലൂപ്പിക്കടവിൽ ജില്ലാതല ചൂണ്ടയിടൽ മത്സരം സംഘടിപ്പിച്ചു

kpaonlinenews

പുല്ലൂപ്പിക്കടവ് ▾: ചെഗുവേര സെൻറർ കലാകായിക സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ മൂന്നാമത് ജില്ലാതല ചൂണ്ടയിടൽ മത്സരം പുല്ലൂപ്പിക്കടവിൽ സംഘടിപ്പിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 50 ലധികം പേർ മത്സരത്തിൽ പങ്കെടുത്തു .

മത്സരം ജംഷീർ കെ വി ഉദ്ഘാടനം ചെയ്തു. ചെഗുവേര സെൻറർ സെക്രട്ടറി രഞ്ജിത്ത് സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് ബിജു ജോൺ അധ്യക്ഷനായിരുന്നു.

ഒരു മണിക്കൂർ നീണ്ട മത്സരത്തിൽ

🥇 സലിം (മട്ടന്നൂർ) – ഒന്നാം സ്ഥാനം

🥈 ഷംസുദ്ദീൻ (പുല്ലൂപ്പി) – രണ്ടാം സ്ഥാനം

🥉 റഫീഖ് (കണ്ണാടിപ്പറമ്പ്) – മൂന്നാം സ്ഥാനം

നേടി.

കെ.എൻ. ഖാദർ വിജയികൾക്ക് ട്രോഫികളും പ്രൈസ് മണിയും വിതരണം ചെയ്തു.

ചടങ്ങിന് ജോയ് തോമസ് (ജോ. സെക്രട്ടറി) നന്ദിപറഞ്ഞു. തുടര്‍ന്ന് റാസലഹരിക്കെതിരെ ടീം ചെഗുവേര അവതരിപ്പിച്ച ഫ്ലാഷ് മോബും കലാപരമായി ശ്രദ്ധ പിടിച്ചുപറ്റി.

Share This Article
error: Content is protected !!