പ്രതിഭകളെ യൂത്ത് ലീഗ് ആദരിക്കുന്നു

Kannadiparamba online news

കൊളച്ചേരി:
“അനീതിയുടെ കാലത്ത് നീതിയുടെ തിരുത്ത്” എന്ന പ്രമേയത്തിൽ ആഗസ്ത് 15-ന് നടക്കാനിരിക്കുന്ന മുസ്ലിം യൂത്ത് ലീഗ് കൊളച്ചേരി പഞ്ചായത്ത് സമ്മേളനത്തിന്റെ ഭാഗമായി, കൊളച്ചേരി പഞ്ചായത്ത് പരിധിയിലെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ യൂത്ത് ലീഗ് ആദരിക്കുന്നു.

കല, കായികം, വിദ്യാഭ്യാസം, സാമൂഹികം, സാംസ്കാരികം, കാർഷികം എന്നീ മേഖലകളിൽ അംഗീകാരം നേടിയ വ്യക്തികളെയും ക്ലബ്ബുകളെയും / അയൽക്കൂട്ടങ്ങളെയും ചടങ്ങിൽ ആദരിക്കും.

അനുമോദനത്തിനായി പരിഗണിക്കുന്ന വിഭാഗങ്ങൾ:
• NEET, JEE, CUET, NET, SET, UG, PG, PhD വിജയികൾ
• സംസ്ഥാന / ദേശീയ കലാ-കായിക മത്സര വിജയികൾ
• കൃഷിയുമായി ബന്ധപ്പെട്ട അവാർഡുകൾ ലഭിച്ചവർ
• സാംസ്കാരിക / സാഹിത്യ മേഖലകളിലെ അംഗീകാരം നേടിയവർ

ഡീറ്റെയിൽസ് സമർപ്പിക്കേണ്ട അവസാന തീയതി:

📅 ജൂലൈ 30

ഡീറ്റെയിൽസ് അയയ്ക്കേണ്ട നമ്പർ (WhatsApp):

📲 +91 94008 40883
ജുനൈദ് നൂഞ്ഞേരി
(പ്രോഗ്രാം കോ-ഓർഡിനേറ്റർ)

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!