വി.എസ് അച്യുതാനന്ദന്റെ വേർപാടിനെ തുടർന്ന് ചേലേരിയിൽ മൗനജാഥയും അനുശോചന യോഗവും സംഘടിപ്പിച്ചു

kpaonlinenews

മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻറെ നിര്യാണത്തെ തുടർന്ന് ചേലേരിയിൽ മൗനജാഥയും സർവകക്ഷി അനുശോചനയോഗവും സംഘടിപ്പിച്ചു. രാഷ്ട്രീയ ഭേദമന്യേ നിരവധി ആളുകൾ പരിപാടിയിൽ പങ്കെടുത്തു.

മൗനജാഥയ്ക്ക് കെ വി പവിത്രൻ, കെ അനിൽ കുമാർ, പി സന്തോഷ്, പി വി ശിവദാസൻ, ഒ വി രാമചന്ദ്രൻ, ഇ കെ അജിത, രവീന്ദ്രനാഥ് പി കെ, പി പി വിഷ്ണു എന്നിവർ നേതൃത്വം നൽകി. അനുസ്മരണപരിപാടിയിൽ നാട്ടുകാരുടെ വലിയ പങ്കാളിത്തം ഉണ്ടായി.

തുടർന്ന് ചേലേരി മുക്കിൽ നടന്ന സർവകക്ഷി അനുസ്മരണയോഗത്തിൽ കെ വി പവിത്രൻ, കെ മുരളി മാസ്റ്റർ, അരുൺ കുമാർ, ദേവരാജൻ, അശ്രഫ് കയ്യങ്കോട്, പി ജനാർദനൻ, കെ അനിൽ കുമാർ, പി സന്തോഷ് എന്നിവർ സംസാരിച്ചു.

Share This Article
error: Content is protected !!