കുറ്റ്യാട്ടൂർ |
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ അറബിക് അക്കാദമിക് കോംപ്ലക്‌സിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ തളിപ്പറമ്പ് സൗത്ത് ഉപജില്ലയിലെ മികച്ച പ്രവർത്തനങ്ങൾ നടത്തിയ ക്ലബ്ബ് എന്ന നിലയിൽ കുറ്റ്യാട്ടൂർ എൽ.പി. സ്കൂളിലെ അലിഫ് അറബിക് ക്ലബിന് 2024–25 അധ്യയന വർഷത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു.
പരിപാടിയുടെ ഭാഗമായി നടന്ന ചടങ്ങിൽ, AEO ശ്രീ. രവീന്ദ്രൻ ആയിരുന്നു ക്ലബിന് പുരസ്കാരം സമ്മാനിച്ചത്. കുട്ടികളുടെ സജീവ പങ്കാളിത്തവും, അധ്യാപകരുടെ മാർഗ്ഗനിർദ്ദേശവും, വിദ്യാഭ്യാസ-സാംസ്‌ക്കാരിക പ്രവർത്തനങ്ങളിലുളള മുന്നേറ്റവുമാണ് ഈ അംഗീകാരത്തിന് പിന്നിൽ.