കണ്ണാടിപ്പറമ്പ്: അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ കണ്ണാടിപ്പറമ്പ് വെസ്റ്റ് വില്ലേജ് സമ്മേളനം ജോസഫൈൻനഗറിൽ (പുല്ലൂപ്പി ഹിന്ദു എൽ.പി സ്കൂൾ) വച്ച് നടന്നു. സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം എം. ശോഭ ഉദ്ഘാടനം ചെയ്തു.
മഹിള അസോസിയേഷൻ വില്ലേജ് സെക്രട്ടറി സിന്ധു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഏരിയ കമ്മറ്റി അംഗങ്ങളായ ലീല, ബിന്ദു സന്തോഷ്, അജിത, പ്രീത, ഷൈമ എന്നിവർ പ്രസംഗിച്ചു.
പുല്ലൂപ്പി പാലത്തിലും പരിസരപ്രദേശങ്ങളിലും സ്ട്രീറ്റ് ലൈറ്റ് നൽകേണ്ടതുണ്ടെന്നാവശ്യപ്പെടുന്ന പരിസ്ഥിതി വികസന പ്രശ്നങ്ങൾ ഉയർത്തി.
ഭാരവാഹികൾ:
• പ്രസിഡണ്ട്: വിദ്യ ജോൺ
• വൈസ് പ്രസിഡണ്ട്: ഉഷ, ആശാലത
• സെക്രട്ടറി: സിന്ധു
• ജോസെക്രട്ടറി: സനില , കുഞ്ഞായിഷ
• ട്രഷറർ: സുനിത