ചെറുകിട വ്യാപാര മേഖലക്ക് സംരക്ഷണം: സർക്കാർ സ്പെഷ്യൽ പാക്കേജ് പ്രഖ്യാപിക്കണമെന്ന് റസാഖ് പാലേരി

kpaonlinenews

ചേലേരി ∙ ചെറുകിട വ്യാപാര മേഖലയെ സംരക്ഷിക്കാൻ സർക്കാർ സ്പെഷ്യൽ പാക്കേജ് പ്രഖ്യാപിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ആവശ്യപ്പെട്ടു. വെൽഫെയർ പാർട്ടി കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേലേരി മുക്കിയിലെ കൊളച്ചേരി സർവീസ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സ്നേഹസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രവർത്തനത്തിൽ പത്തുവർഷം പൂർത്തിയാക്കിയ ചേലേരി മുക്കിലെ വ്യാപാരികളെ, പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ, ജില്ലാ പവർലിഫ്റ്റിംഗ് ചാമ്പ്യൻ മഹേഷ് ബാബു, കരാട്ടെ മാസ്റ്റർ അമീർ പുലൂപ്പി, ഓട്ടോയിൽ കളഞ്ഞ് കിട്ടിയ സ്വർണം ഉടമയ്ക്ക് തിരികെ നൽകിയ അബ്ദുൽ സത്താർ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.

പാർട്ടിയിൽ പുതുതായി ചേർന്നവരെ ഷാൾ അണിയിച്ച് സ്വീകരിച്ചു.തുടർന്ന് നടന്ന പ്രവർത്തക സംഗമത്തിൽ വെൽഫെയർ പാർട്ടി കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ സാദിഖ് ഉളിയിൽ, ജില്ലാ ജനറൽ സെക്രട്ടറി സി കെ മുനവ്വിർ, ജില്ലാ സെക്രട്ടറി ഷാജഹാൻ ഐച്ചേരി, ജില്ലാ സമിതി അംഗം യു വി സുബൈദ, നിഷ്ത്താർ കെ കെ, സീനത്ത് കെ പി, അഷ്‌റഫ്‌. സി, ഇക്ബാൽ തളിപ്പറമ്പ് എന്നിവർ സംസാരിച്ചു. വെൽഫെയർ പാർട്ടി തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ്‌ നൗഷാദ് ചേലേരി അധ്യ ക്ഷത വഹിച്ചു.മുഹമ്മദ്‌ എം വി സ്വാഗതവും അഷ്‌റഫ്‌. സി നന്ദിയും പറഞ്ഞു.

Share This Article
error: Content is protected !!