ആലങ്കീൽ: മരം കയറ്റിയ ലോറി കോട്ടഞ്ചേരി കുന്നിൽ പിറകോട്ട് അടിച്ചതിനെ തുടർന്ന് വാഹനഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു. ഇന്ന് രാത്രി 9:45 മണിയോടെയാണ് സംഭവം നടന്നത്.
നാറാത്ത് ആലങ്കീൽ ഭാഗത്തുനിന്ന് മാലോട്ട് ഭാഗത്തേക്ക് പോകുന്ന പ്രധാന റോഡിലാണ് അപകടം. ലോറി നിയന്ത്രണം വിട്ട് പിറകോട്ടടിച്ചതിനുശേഷം റോഡിൽ കുടുങ്ങുകയായിരുന്നു. വാഹന ഗതാഗതം പൂർണ്ണമായി തടസപെട്ടതോടെ ഇതുവഴിയായി കടന്നുവന്ന വാഹനങ്ങൾ തിരിച്ചുപോകേണ്ട സാഹചര്യമുണ്ടായി.
സംഭവസ്ഥലത്ത് ഗതാഗതം പുനസ്ഥാപിക്കാൻ അധികൃതർ ശ്രമം തുടരുകയാണ്.