നാറാത്ത്: നശ മുക്ത ഭാരത് അഭിയൻ ഡ്രഗ് ഫ്രീ കണ്ണൂർ പദ്ധതിയുടെ ഭാഗമായി നാറാത്ത് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ജൂലൈ 19 ശനിയാഴ്ച, നാറാത്ത് പഞ്ചായത്തുഹാളിലാണ് പരിപാടി നടന്നത്.
പഞ്ചായത്ത് പ്രസിഡണ്ട് കെ. രമേശൻ പരിപാടി ഉദ്ഘാടനം ചെയ്തു. സുകന്യ വി വി (CWF) ബോധവത്കരണ ക്ലാസ്സ് നയിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഗിരിജ വി അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. എൻ. മുസ്തഫ ആശംസ അർപ്പിച്ചു സംസാരിച്ചു.
മെമ്പർമാരായ നിഷ കെ പി, മൈമൂനത്ത് കെ എം, അജിത എൻ, വി വി ഷാജി തുടങ്ങിയവർ സംബന്ധിച്ചു.
ശില്പ എം. (കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ) സ്വാഗതവും സിഡിഎസ് ചെയർപേഴ്സൺ ഷീജ കെ. നന്ദിയും രേഖപ്പെടുത്തി.